Back to articles

നൊവേന ചൊല്ലിയാൽ കല്യാണം നടക്കുമോ?!

March 01, 2008

''ജോർജ്ജ് സാറേ ഒരു സംശയം, ദൈവനിശ്ചയം പോലെയേ വിവാഹം നടക്കുകയുള്ളൂ എന്ന് എഴുതിക്കണ്ടു, അങ്ങനെയെങ്കിൽ പ്രാർത്ഥനയും  നൊവേനയുമൊക്കെ നടത്തിയാൽ പോരേ, എന്തിനാ നിങ്ങളു ബെത് ലെഹം നടത്തുന്നത് ? ''

സർ, താങ്കളെപ്പോലെ പ്രഗത്ഭനായൊരു സാമൂഹ്യ പ്രവർത്തകനെക്കൊണ്ട് ഇതു ചോദിപ്പിക്കുന്ന അതേ ശക്തി തന്നെയാണ് ഇങ്ങനെയൊരു വേഷം എനിക്കു തന്നിരിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് ഒരു നിയോഗമായി ഞാൻ കണക്കാക്കുന്നു. അതിനു സഹായിക്കുന്ന ഒരു വലിയ നിമിത്തമാണ് ബെത് ലെഹം.

കല്യാണക്കാര്യത്തിൽ ഒത്തിരിപ്പേരുടെ അനുഭവങ്ങൾ അടുത്തറിയാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി നിരീക്ഷിച്ചാൽ, ഒരു വിവാഹാലോചന ശരിപ്പെട്ടുവരാൻ -
ഒന്നുകിൽ നിങ്ങൾക്കു പറ്റിയ ആൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടണം,

അല്ലെങ്കിൽ-

നിങ്ങൾക്കു പറ്റിയ ആളുടെ ശ്രദ്ധയിൽ നിങ്ങൾ പെടണം.

ഇതു സംഭവിക്കണമെങ്കിൽ, നിങ്ങൾക്കു പറ്റിയ ആൾക്കാർ കല്യാണം അന്വേഷിക്കുന്നിടത്ത് നിങ്ങളും ഉണ്ടാകണം, അങ്ങനെ നിങ്ങൾക്കു പറ്റിയ   ആൾക്കാരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ബെത് ലെഹമിന്റെ  പ്രധാന ദൌത്യം.

സ്ഥാപിത താൽപ്പര്യങ്ങളില്ലാത്ത ഒരു മദ്ധ്യസ്ഥന്റെ സേവനം ഇടയ്ക്ക് ആവശ്യമായി വന്നേക്കാം, അതു ബെത് ലെഹമിന്റെ മറ്റൊരു ദൌത്യമാണ്.

വെറും വിശ്വാസമല്ല, വിശ്വാസത്തോടെയുള്ള പ്രയത്നങ്ങളാണ് ഫലം നൽകുന്നത്. ആര് ആരുടെ ശ്രദ്ധയിൽപ്പെട്ടു, ശ്രദ്ധയിൽപ്പെട്ടവരോട് എത്ര ഫലപ്രദമായി ആശയവിനിമയം നടത്തി. പരസ്പരമുള്ള പൊരുത്തവും, പൊരുത്തക്കേടുകളും എത്രമാത്രം ബോദ്ധ്യപ്പെട്ടു, എത്രമാത്രം വസ്തുനിഷ്ടമായ തീരുമാനമെടുത്തു, എടുത്ത തീരുമാനങ്ങൾ എത്ര മാന്യമായി നടപ്പിലാക്കാൻ കഴിഞ്ഞു, തുടങ്ങി ഒരു നൂറായിരം കാര്യങ്ങളിൽ തമ്പുരാന്റെ കരങ്ങൾ തെളിഞ്ഞു കാണാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന മനസ്സുകൾക്ക് കഴിയും.

നൊവേന ചൊല്ലുന്നവരുടെ കല്യാണക്കാര്യത്തിൽ ഒരു പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണയായി വിവാഹാലോചനകൾ വരുമ്പോൾ അതിന്റെ ദോഷങ്ങളാണ് മിക്കവരും, ആദ്യം വിശകലനം ചെയ്യുന്നത്. പ്രൊപ്പോസൽ പറഞ്ഞ്  ഒരു ഫോൺ വന്നാൽ, പോലീസ് മുറിയിൽ ചോദ്യം ചെയ്യുന്ന പോലെ ആയിരിക്കും അവരോട് സംസാരിക്കുക.

പക്ഷേ; നൊവേന കാലം കൂടാറാകുമ്പോൾ വരുന്ന ആലോചനകളോട് വളരെ ഭവ്യതയോടെയാണ് ആളുകൾ പ്രതികരിക്കുന്നത്.

പുണ്യാളച്ചൻ വിട്ട പാർട്ടിയാണെന്ന ബോദ്ധ്യത്തിലായിരിക്കും അവരോട് തേനും പാലുമൊഴുകും വിധം സംസാരിക്കുക. വിളിക്കുന്നവർക്ക് മനം കുളിർക്കും. അങ്ങിനെ ഇവരെ ഇഷ്ടപ്പെടാനും ആ വിവാഹം നടക്കാനും ഇടയാകാറുണ്ട്.

പല കടും പിടുത്തങ്ങളിലും വിട്ടു വീഴ്ച ചെയ്യാനും, തമ്പുരാന്റെ ഇഷ്ടം നടക്കട്ടെ എന്നു ചിന്തിക്കുവാനും നൊവേന കൂടുന്നവർ തയ്യാറാകുന്നതായി കണ്ടിട്ടുണ്ട്. അത്ഭുതകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നവരേയും കണ്ടിട്ടുണ്ട്.

ആര് ആരേ വിവാഹം ചെയ്യുന്നു എന്നത് ദൈവനിയോഗം തന്നെയാണ്, എനിക്ക് സംശയമില്ല, അതിനുള്ള കുറെ നിമിത്തങ്ങൾ ഒരുക്കുകയാണ് ബെത് ലെഹമിന്റെ നിയോഗം.

George Kadankavil - March 2008

What is Profile ID?
CHAT WITH US !
+91 9747493248