Praismol Jis
Bethlehem Matrimonial
ഞങ്ങളുടെ ജോര്‍ജ്ജ് സര്‍, ഞങ്ങള്‍ക്കൊക്കെ ജീവിതത്തില്‍ വളരെയേറെ പ്രചോദനം നല്‍കുന്ന ഒരാളാണ്. വെറും ഒരു തൊഴില്‍ബന്ധം മാത്രല്ല സാറിനും, ഞങ്ങള്‍ ബെത്-ലെഹമിലെ സ്റ്റാഫിനും, വിവാഹാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും ഇടയില്‍ ഉള്ളത്. എന്തും ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന, ആവശ്യമുള്ളപ്പോള്‍ കട്ട കമ്പനി പോലും അടിക്കാന്‍ പറ്റു ഒരടിപൊളി മനുഷ്യന്‍. സാറു ശരിക്കും അനുഭവപാഠങ്ങളുടെ ഒരു പാഠപുസ്തകം തന്നെയാണ്.
സാറ് ഇടക്കിടയ്ക്ക് ഒരോ യാത്ര അങ്ങ് പോവും. യാത്രയെന്നു പറഞ്ഞാല്‍ ചില്ലറ പോക്കൊന്നുമല്ല! ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടു ഭാരതദര്‍ശനം തന്നെ. അതും ഒറ്റയ്ക്ക് സ്വയം വണ്ടിയോടിച്ച്!
ഈ പ്രായത്തില്‍ എാന്നെക്കെ ഞാന്‍ പറഞ്ഞാല്‍, അത് ഭയങ്കര ബോറായി പോകും ! ശരീരത്തിനു പ്രായമേറിയാലും, നമ്മുടെ ചിന്തകള്‍ എങ്ങിനെയൊക്കെ ചെറുപ്പമാക്കാം എന്നു മനസ്സിലാവണമെങ്കില്‍, സാറിനോടു കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി !
റിട്ടയര്‍മെന്‍റ് ലൈഫ് ആസ്വദിക്കാന്‍ വേണ്ടിയല്ലേ നമ്മള്‍ ഒക്കെ യൗവ്വനത്തില്‍ ഈ ജോലിഭാരവും, കുടുംബഭാരവും എല്ലാം ചുമക്കുന്നത്? എന്നാല്‍ എത്രപേര്‍ക്ക് റിട്ടയര്‍മെന്‍റ് ലൈഫ് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്?.
ഇപ്പോഴും ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത്, ഇടയ്ക്കിടയ്ക്ക് ഇന്ത്യ മൊത്തം ഇടംവലം കറങ്ങു സാറിന്‍റെ വൈബിനും, അതിനു കട്ട സപ്പോര്‍ട്ട് നല്‍കുന്ന മക്കള്‍സിനും എന്‍റെ ബിഗ് സല്യൂട്ട്.
നമ്മളൊക്കെ ഏതെങ്കിലും യാത്ര തുടങ്ങുന്നത് ഒരു ഡെസ്റ്റിനേഷന്‍ ഉറപ്പിച്ചു കൊണ്ടല്ലേ? അങ്ങിനെ മുന്‍കൂര്‍ റിസര്‍വേഷന്‍ വരെ ഏര്‍പ്പാടാക്കി, തീരുമാനിച്ചുറച്ച സ്ഥലത്തെത്തി, അത് കണ്ട് ആസ്വദിച്ച് മടങ്ങു മറ്റുള്ളവരില്‍ നിന്നും, തികച്ചും വ്യത്യസ്തനാണ് ജോര്‍ജ്ജ് സാര്‍.
സാറിന്‍റെ യാത്രകളിലെല്ലാം, ആ യാത്രയാണ് സാര്‍ ആസ്വദിക്കുന്നത്. വഴിയില്‍ ഒരു മരമോ ചെടിയോ പട്ടിയോ പൂച്ചയോ മനുഷ്യരോ മഴയോ വെയിലോ സൂര്യനോ, ഒന്നിനെയും ആള് വിട്ടുകളയില്ല. പ്രത്യേകിച്ചു വഴിയില്‍ കാണു സൂര്യോദയം, അതു കാണാന്‍ വേണ്ടി എല്ലാ ദിവസവും വെളുപ്പിന് 4 മണിക്കെണീറ്റ് യാത്ര ആരംഭിക്കുമത്രെ.
സാറിന്‍റെ കാഴ്ചയില്‍ എവിടെയെങ്കിലും എന്തെങ്കിലും പ്രത്യേകത തോന്നിയാല്‍, അപ്പൊ വണ്ടി നിര്‍ത്തി അവിടെ ഇറങ്ങാനും, ഫോട്ടോയെടുക്കാനും, അവരുമായി സമയം ചിലവിടാനും, ആള്‍ക്ക് വലിയ ഇഷ്ടമാണ്. പ്രപഞ്ചത്തിലെ ഓരോ അനക്കത്തില്‍ നിന്നു പോലും, ഒത്തിരി ഓര്‍മ്മകളും അനുഭവങ്ങളും സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു മനുഷ്യന്‍. വഴിയില്‍ കണ്ടുമുട്ടു അപരിചിതരെപ്പോലും ഉള്ളുതുറന്നു ചിരിപ്പിക്കാനും ചിരിക്കാനും ശ്രമിക്കുന്ന ഇദ്ദേഹത്തിന്‍റെ ഉത്സാഹം, നമ്മളും ഒന്നു പഠിച്ചെടുക്കേണ്ടതു തന്നെയാണ്.
സാറിന്‍റെ ഈ ഭാരതദര്‍ശനങ്ങള്‍, ഞങ്ങള്‍ സ്റ്റാഫിന് അറിയാനും ആസ്വദിക്കാനും സാധിക്കുന്നുണ്ട് കേട്ടോ. എടുക്കുന്ന ഫോട്ടോകളും വീഡിയോകളും, അടിക്കുറിപ്പു സഹിതം സാര്‍ വാട്സാപ്പില്‍ അയച്ചു തരും. അങ്ങനെ ഭാരതത്തില്‍, ഇതുവരെ ഞങ്ങള്‍ക്ക് അറിയാതിരുന്ന പല ഭാഗങ്ങളെയും, ആളുകളെയും, രീതികളെയും, ആചാരങ്ങളെയും, ജീവിതരീതികളെയും എല്ലാം, ഞാനും അറിഞ്ഞു തുടങ്ങി. ഞങ്ങള്‍ മാത്രമല്ല, സാറിന്‍റെ കുടുംബാംഗങ്ങളും, സാറു താമസിക്കുന്ന ബ്ളെസ്സ് റിട്ടയര്‍മെന്‍റു ഹോമിലെ നൂറുകണക്കിനു കൂട്ടുകാരും സ്റ്റാഫും എല്ലാം, ഇതു കണ്ട് ആസ്വദിക്കുുണ്ട്.
ഇത്തവണ 2025 മാര്‍ച്ച് 15ന്, ഇന്ത്യയുടെ ആത്മാവ് തേടി പുറപ്പെട്ടത് കൊല്‍ക്കോത്താ ഭാഗത്തേക്കായിരുന്നു. അമിഷ് ത്രിപാഠി എഴുതിയ "ദി സീക്രട്ട് ഓഫ് നാഗാസ്" എന്ന ചരിത്ര-ഫിക്ഷന്‍ പുസ്തകത്തില്‍, ബ്രഹ്മപുത്രയും ഗംഗാനദിയും ചേര്‍ന്നു ഒരു സാഗരമായി മാറുന്ന, ബംഗ എന്ന ദേശത്തെക്കുറിച്ചും, അവിടെ വെള്ളത്തില്‍ പൊങ്ങി കിടുന്ന വളരുന്ന സുന്ദരി മരങ്ങളാല്‍ ചുറ്റപ്പെട്ട, സുന്ദര്‍ബന്‍ എറിയപ്പെടു ദ്വീപുകളെക്കുറിച്ചും വര്‍ണ്ണിക്കുുണ്ടത്രെ. ബോട്ടു ചെന്നു മരങ്ങളില്‍ മുട്ടുമ്പോള്‍ അതു വശങ്ങളിലേയ്ക്കു മാറി ബോട്ടിനു വഴി തുറന്നു കൊടുക്കുന്നതായി ആ പുസ്തകത്തിലുണ്ടത്രെ.
അതു കാണാനാഗ്രഹിച്ച്, സാര്‍ സുന്ദര്‍ബന്‍ നാഷണല്‍ പാര്‍ക്ക് എന്നു ഗൂഗിള്‍ മാപ്പില്‍ വഴിനോക്കുമ്പോഴുണ്ട്, ക്ഷമിക്കണം അങ്ങോട്ടേക്ക് ഒരു വഴി കണ്ടു പിടിക്കാന്‍ കഴിയുന്നല്ല, എന്നായിരുന്നു ഗൂഗിള്‍മാപ്പിന്‍റെ മറുപടി. എങ്കില്‍ അതിന്‍റെ അടുത്ത സ്ഥലം കൊല്‍ക്കോത്തയിലെത്തി അവിടെ അന്വേഷിക്കാം എന്നു നിശ്ചയിച്ച്, ഓഫീസ് ഫോണും ഉത്തരവാദിത്വങ്ങളും മക്കളെ ഏല്പിച്ചു, സാറു രണ്ടും കല്‍പ്പിച്ചു യാത്ര ആരംഭിച്ചു.
ഒരുപാട് അപരിചിതരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു മുന്നേറിയ, സംഭവബഹുലമായ യാത്രയുടെ ഒന്‍പതാം ദിവസം വൈകിട്ട്, സാറു ഹൌറയിലെത്തി ഒരു ഹോട്ടലില്‍ മുറിയെടുത്തു വിശ്രമിച്ചു.
പിറ്റേദിവസം "ഓണ്‍ലൈന്‍ വൈവാഹിക സംഗമം"അവിടിരുന്ന് നടത്തി. പിന്നെ സുന്ദര്‍ബന്‍ നാഷണല്‍ പാര്‍ക്കിലേക്കു പോകാന്‍ ഗോസാബ - ഗഡ്ക്കലി ഫെറിയിലെത്തി, ഒരു റിസോര്‍ട്ടിന്‍റെ ബോട്ടില്‍ കയറി. അതിലെ ഗൈഡിന്‍റെ വിവരണം കേള്‍ക്കുമ്പോഴാണ് സാറിനു മനസ്സിലാകുത്, ഇതു ഗംഗയും ബ്രഹ്മപുത്രയുമല്ല, ഗോമതി നദിയും അതിന്‍റെ കൂട്ടുകാരും, പോഷകനദികളും ചേരുന്ന മറ്റൊരു സാഗരമാണെന്ന്. അനേകം കപ്പലുകള്‍ ഇതു വഴി ബംഗ്ളാദേശിലേയക്ക് പോകുന്നതിന്‍റെ ഫോട്ടോയും വീഡിയോയും ഞങ്ങള്‍ കണ്ടു.
ഗൂഗിള്‍ മാപ്പ് പറഞ്ഞത്, ഇവിടേക്കു പോകാന്‍ "വഴി കാണുില്ല" എന്നാണ്, കാരണമുണ്ട്, വെള്ളത്തിലൂടെ ആണ് സുന്ദരവനത്തിലേക്കു പോകേണ്ടത്. തുടര്‍ന്നു സാറിനു തിരിച്ചറിവുകളുടെ ബഹളമായിരുന്നു.
ഗംഗയും ബ്രഹ്മപുത്രയും ചേരുന്ന സ്ഥലം ബംഗ്ളാദേശിലാണത്രെ. അവിടേയ്ക്കു പോകാന്‍ പാസ്പോര്‍ട്ടും വിസായും ഒക്കെ എടുക്കേണ്ടി വരും.
സുന്ദരി മരങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നില്ല. അതു കരയില്‍ തഴച്ചു വളരുന്ന മരമാണത്രെ. അതിന്‍റ തടി കൊണ്ടുള്ള ഫര്‍ണിച്ചറിനു നല്ല ഡിമാന്‍റുള്ളതിനാല്‍, വംശനാശം സംഭവിക്കാതിരിക്കാനായി സുന്ദരിമരങ്ങള്‍ മുറിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു.
സുന്ദര്‍ബന്‍, ബംഗാള്‍കടുവകളുടെ സംരക്ഷണ സങ്കേതമാണ്. കടുവയെ കണ്ടില്ല, അതിന്‍റെ കാല്പാടുകള്‍ നദീതീരത്തു പതിഞ്ഞു കിടക്കുതു മാത്രം കണ്ടു സമാധാനിച്ചു.
കാട്ടിലെ ചില മരങ്ങളുടെ വേരുകള്‍ ആ മരച്ചുവട്ടിലാകെ നൂറു കണക്കിനു കുന്തങ്ങള്‍ പോലെ മേല്പോട്ടു പൊങ്ങി നില്‍ക്കും. ആരെങ്കിലും ഇത്തരം മരത്തില്‍ കയറി താഴെ വീഴുകയാണെങ്കില്‍, ഈ കുന്തങ്ങളില്‍ വീണ് അക്ഷരാര്‍ത്ഥത്തില്‍ ശരശയ്യയില്‍ എന്ന പോലെ കിടക്കുമത്രെ.
ഇതൊക്കെ പ്രതീക്ഷയ്ക്കു വിപരീതമായിരുങ്കെിലും, ഞങ്ങടെ സാറിനു ഒരു നിരാശയോ, ചമ്മലോ ഒന്നുമില്ല. അന്വേഷിച്ചതു കിട്ടിയില്ലെങ്കില്‍, കിട്ടിയത് ആഘോഷിക്കാം എന്ന മനോഭാവം.
യാത്രയില്‍ ഉടനീളം കണ്ട എല്ലാ നല്ല കാഴ്ചകളേയും നിമിഷങ്ങളെയും ക്യാമറയിലേക്ക് ആക്കി ഞങ്ങള്‍ക്ക് മുന്നിലെത്തിക്കുവാന്‍ ഇക്കുറിയും സാറ് ഉഷാറായിരുന്നു.
ഈ യാത്രയില്‍ സാര്‍ പറഞ്ഞ ഒത്തിരി കഥകളില്‍ എന്നെ കൊളുത്തി വലിച്ച എന്തോ, എവിടെയോ, എനിക്കൊരു പ്രത്യേകത തോന്നിയ ഒരു സന്ദര്‍ഭം ഞാന്‍ ഇവിടെ കുറിക്കാം
സുന്ദര്‍ബന്‍ ദ്വീപിലെ ഒരു റിസോര്‍ട്ടിലായിരുന്നു താമസം. രാത്രി ആദിവാസികളുടെ നൃത്തപരിപാടി ഉണ്ടായിരുന്നു. പതിവു പോലെ രാവിലെ നാലു മണിക്ക് എണീറ്റു, തലേ ദിവസത്തെ ഫോട്ടോകളെല്ലാം നോക്കി, പറ്റിയതു തിരഞ്ഞെടുത്ത് ഗ്രൂപ്പുകളിലേക്കയച്ചു. അരഞ്ചയോടെ സൂര്യോദയം കാണാനായി സാറു നദീ തീരത്തിലേക്കു നടന്നു. പ്രകൃതിയുമായുള്ള തന്‍റെ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ഒരു ഏകാന്തപഥികന്‍റെ യാത്ര.
ഗ്രാമവാസികളിലധികവും ഉറക്കമുണര്‍ന്നിട്ടില്ല. ഏകനായി മണ്‍പാതയിലൂടെ നടക്കുകയാണ്. അപ്പോഴാണ് കുറച്ചു കറുത്ത ഉറുമ്പുകള്‍, ഒരു മാളത്തില്‍ നിന്നിറങ്ങി സാറിന്‍റെ പാതയ്ക്ക് കുറുകെ കടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടന്നുള്ള ഒരു ആവേശത്തിനു ആ ഉറുമ്പുകളെ ചവിട്ടി മുന്നോട്ടു നടന്നു.
പെട്ടെന്നു സാറിനു കുറ്റബോധം തോന്നി. പ്രകൃതിയുമായി ഇണങ്ങി സല്ലപിക്കാന്‍ വന്നിട്ട് ഈ കുഞ്ഞനുറുമ്പുകളോട് യാതൊരു കരുണയുമില്ലാതെ താന്‍ പെരുമാറിയല്ലോ, ഇനി പ്രകൃതിയില്‍ നിന്നും, തനിക്കു കരുണ ലഭിക്കാനുള്ള അര്‍ഹത, താന്‍ നഷ്ടപ്പെടുത്തിയല്ലോ, എന്നൊക്കെ സെന്‍റിയടിച്ച്, സാറു ഉറുമ്പുകളുടെ മാളത്തിലേക്ക് തിരിച്ചു ചെന്നു. അപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
സാറിന്‍റെ ചവിട്ടേറ്റു ചത്ത രണ്ടുറുമ്പുകളെ, മറ്റു ഉറുമ്പുകള്‍ ചേര്‍ന്ന് എടുത്തു കൊണ്ട് വിലാപയാത്ര പോലെ, വരി വരിയായി പോകുന്നു. ചത്ത ഉറുമ്പിനെ മറ്റ് ഉറുമ്പുകള്‍ ഭക്ഷിക്കുമോ എന്നറിയാന്‍ സാറു ഇന്‍റര്‍നെറ്റില്‍ സെര്‍ച്ചു ചെയ്തു. അപ്പോഴാണറിയുന്നത്, ഉറുമ്പുകളിലെ ചുരുക്കം ചില വിഭാഗങ്ങള്‍ മാത്രമാണ് ചത്ത സഹജീവിയെ ഭക്ഷിക്കുന്നത്. ഭൂരിപക്ഷം ഉറുമ്പുകളും, പകര്‍ച്ചവ്യാധികള്‍ തടയാനും, മറ്റ് ആരോഗ്യകരമായ കാരണങ്ങളാലും, ചത്തവയെ അവരുടെ കോളനിയില്‍ നിന്നും നീക്കം ചെയ്യുമത്രെ.
നമ്മള്‍ മനുഷ്യര്‍ ചിലപ്പോള്‍ വിലാപയാത്ര പോലും ചിട്ടയില്ലാതെ ബഹളം വെച്ചു ചെയ്തേക്കാം. പക്ഷേ
ഉറുമ്പുകള്‍, ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും, ചിട്ടയോടെ ചെയ്യുതിനാലാണ്, ഇത് ഒരു വിലാപയാത്ര പോലെ തോന്നിച്ചത് എന്ന്.
സാറിന് അതോര്‍ത്തു കുറച്ച് ആശ്വാസമായി, തന്‍റെ യാത്ര തുടര്‍ന്നു. അപ്പോഴതാ ഒരു നായ സാറിന്‍റെ പിന്നാലെ വരുന്നു. ഉറുമ്പുകളോടു ചെയ്ത ക്രൂരതയ്ക്ക് പകരമായി, പട്ടിയോടു സാറു സ്നേഹം കാണിച്ചു. അതിനോടു സംസാരിച്ചു റ്റാറ്റാ പറഞ്ഞു. പക്ഷേ നായ വാലാട്ടി സാറിന്‍റെ പിന്നാലെ തന്നെ കൂടി. പിന്നെ രണ്ടാളും കൂടിയായി പുഴയോരത്തേയ്ക്കുള്ള നടത്തം. അപ്പോഴതാ വഴിയിലൊരു കറുത്ത ആട് നില്‍ക്കുന്നു, ഹായ് ബ്ളായ്ക്ക്-ഷീപ്പ് എന്നു സാറു പറഞ്ഞുപോയി, പെട്ടെു തിരുത്തി കറുത്ത ആട് എന്ന് മാറ്റി പറഞ്ഞു.
ആടും സാറിന്‍റെ പിന്നാലെ കൂടി, മൂന്നു പേരും കൂടി നടു പുഴയിലെത്തി. ജീവിതത്തിലിതുവരെ കാണാത്തത്ര മനോഹരമായ സൂര്യോദയം. ഉദയസൂര്യന്‍റെയും, പുഴയിലെ അതിന്‍റെ പ്രതിബിംബത്തിന്‍റെയും, ഇടയിലൂടെ ഒരു വള്ളം പോകന്ന വീഡിയോ കൂടി എടുത്തു സാറു ഞങ്ങള്‍ക്കയച്ചു തന്നു. പിന്നെ മൂന്നാളും കൂടി സെല്‍ഫിയെടുത്തു ഹോട്ടലിലേയ്ക്കു തിരിച്ചു. ഹോട്ടലെത്താറായപ്പോള്‍ ഒരു ചായക്കട തുറിരിക്കുന്നതു കണ്ടു, അവിടെ കയറി ഒരു പായ്ക്കറ്റ് ബിസ്കറ്റു വാങ്ങി, നായക്കും ആടിനും ഓരോായി കൊടുത്തു കൊണ്ടിരുന്നു.
ഇവരുടെ കൂട്ടുകെട്ട് കണ്ട് അല്‍ഭുതം തോന്നിയാവണം, ഒരു കിളി 'കീയോ' 'കീയോ' എന്നു ചിലച്ചു കൊണ്ട് സാറിന്‍റെ അടുത്തു വന്നു. അതിനു നേരെ ഒരു ബിസ്കറ്റു നീട്ടിയെങ്കിലും കിളി അതു സ്വീകരിച്ചില്ല. പിന്നെ തറയിലിട്ടു കൊടുത്തപ്പോള്‍ കിളി അതു തിന്നിട്ട് മനോഹരമായ ഒരു പാട്ടും പാടി സാറിനോടു റ്റാറ്റാ പറഞ്ഞു പോയത്രെ.
ഇത്രയൊക്കെ ഇങ്ങിനെ ചിന്തിച്ചു ഓരോന്നു ചെയ്തപ്പോള്‍, മനോഹരമായ പ്രകൃതിയുമായി കൂടുതല്‍ ഹൃദ്യമായ ഒരടുപ്പം ഉടലെടുത്തതായി സാറിന് തോന്നി, അതെ ഞങ്ങള്‍ക്കും അങ്ങനെ തന്നെ അനുഭവപ്പെട്ടു.
സാറിന്‍റെ അനുഭവങ്ങള്‍ നമ്മളെ, സ്വന്തം പ്രകൃതിയോടുള്ള നമ്മുടെ ബന്ധം, ചിന്താവിഷയം ആക്കാന്‍ പ്രചോദിപ്പിക്കുന്നില്ലേ? നമ്മുടെ പ്രവര്‍ത്തികള്‍ പരിസ്ഥിതിയുടെ സമതുലിതയെ എങ്ങനെ ബാധിക്കുന്നു? നമ്മള്‍ പരിസരലോകത്തോട് കൂടുതല്‍ സമന്വയത്തില്‍ ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടോ? എന്നൊക്കെ ചിന്തിച്ചു കുറെ വികാരവിചാരങ്ങള്‍ എന്നില്‍ അലയടിച്ചു.
ജീവിതത്തിന്‍റെ സങ്കീര്‍ണതകളില്‍ മനസ്സു മുഴുകി സഞ്ചരിക്കുന്ന നമ്മള്‍ ഓരോരുത്തരും, ഈ യാത്രികന്‍റെ പ്രകൃതിയുമായുള്ള പൊരുത്തപ്പെടലില്‍ നിന്നും, വളരെയധികം പ്രചോദനം നേടേണ്ടതില്ലേ, സഹജീവികളോടു സ്ഥിരം മത്സരിച്ചും, പലപ്പോഴും വഴക്കടിച്ചും, ഒക്കെ ജീവിക്കുന്ന നമ്മള്‍, സകല ജീവജാലങ്ങളോടും, കൂടുതല്‍ അനുഭാവവും കാരുണ്യവും ഉള്‍ച്ചേര്‍ക്കാന്‍, കൂടുതല്‍ ശ്രമിക്കണം എന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും കുടുംബാഗങ്ങളോടും സഹപ്രവര്‍ത്തകരോടും.
യാത്രയുടെ ക്ളൈമാക്സ് ആയരുന്നു ഗംഭീരം. "അന്യദേശത്തു പോയി അവിടെ നിന്നും അറിവോ, കഴിവോ, ധനമോ, പ്രശസ്തിയോ, തൃപ്തിയോ, സന്തോഷമോ നേടിയാല്‍, പിന്നെ എത്രയും പെട്ടെന്നു തിരികെ നാട്ടിലെത്തി വേണ്ടപ്പെട്ടവരോടും പ്രിയപ്പെട്ടവരോടും ആ സന്തോഷം പങ്കുവെയ്ക്കാന്‍ മനുഷ്യര്‍ക്കെല്ലാം ആവേശം തോന്നും" എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നതത്രെ. സാറിനും തിരികെ ബ്ളെസ്സിലെത്താന്‍ തിടുക്കമായി. കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ സമയം നഷ്ടപ്പെടുത്താതെ മടക്കയാത്ര തിടുക്കത്തിലാക്കി. 28ാം തിയതി 14ാം ദിവസം 14 മണിക്കൂര്‍ തുടര്‍ച്ചയായി വണ്ടിയോടിച്ചു രാത്രി പത്തിന് വാളയാറിലെത്തി. രണ്ടു മണിക്കൂര്‍ കൂടി ഓടിച്ചാല്‍ ബ്ളെസ്സിലെത്താം. പക്ഷേ കണ്ണുകളടഞ്ഞു പോകുന്നു, ഒടുവില്‍ പാലക്കാട്ട് യാത്രിനിവാസില്‍ കിടുന്നുറങ്ങി, പിറ്റേന്നു വെളുപ്പിനെ നാലുമണിക്കു യാത്ര തുടങ്ങി.
15ാം ദിവസം രാവിലെ ആറുമണിക്ക്, ബ്ളെസ്സില്‍ നിന്നും മൂന്നു കിലോമീറ്ററകലെ പെരിയാറിനു കുറുകെയുള്ള മാറമ്പള്ളി പാലത്തിലെത്തി, അതാ സൂര്യന്‍ ഉദിച്ചു പൊങ്ങി വരുന്നു. സാറു വണ്ടി നിര്‍ത്തി പുറത്തിറങ്ങി ഫോട്ടോ എടുത്തു തുടങ്ങി. പുഴയില്‍ ഉദയ സൂര്യന്‍റെ ചുവന്നു തുടുത്ത പ്രതിബിംബം. ആ ഛായ ഇളക്കുന്ന ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്, അതാ മോട്ടര്‍ പിടിപ്പിച്ച ഒരു വള്ളം സാറിനു നേരേ കുതിച്ചു വരുന്നു. ഒമ്പതു ദിവസം സാഹസികയാത്ര ചെയ്തു സുന്ദര്‍ബനില്‍ ചെന്നു കണ്ട അതേ ദൃശ്യം, ഇതാ സ്വന്തം അയല്‍പക്കത്ത് മാറമ്പള്ളിയില്‍ നമ്മുടെ പെരിയാറിലും. അതു കാണിച്ചുതരാനായിരിക്കണം പ്രപഞ്ച സംവിധായകന്‍ തലേദിവസം ഉറക്കം സൃഷ്ടിച്ചു സാറിന്‍റെ യാത്രാ സമയം മാറ്റാനിടയാക്കിയത്.
വെളുപ്പിനെ എണീറ്റു ചുറ്റുപാടും ശ്രദ്ധയോടെ നോക്കിയാല്‍ കാണാവുന്ന ഒരു പാടു മനോഹര ദൃശ്യങ്ങള്‍, നമ്മുടെ കയ്യും കാലുമെത്തു ഇടങ്ങളിലുമുണ്ട് കേട്ടോ, എന്ന് പ്രകൃതിയുടെ ഒരു സ്നേഹസന്ദേശമായിരുന്നു അതത്രെ.
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, സാറേ ഇത്രയും മിനക്കെട്ട, നല്ല ശാരീരിക അദ്ധ്വാനവുമുള്ള ഒരു യാത്രയെ ഇത്രയും ഹൃദ്യമായ അനുഭവമാക്കി മാറ്റാനും, ഓരോ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും വിശകലനം ചെയ്യാനും, അതൊക്കെ നിലനില്‍ക്കുന്ന ഓര്‍മ്മശകലങ്ങളായി മാറ്റാനും, ഇങ്ങിനെയൊക്കെ ചിന്തിക്കാനും സാറിനെങ്ങിനെ കഴിയുന്നു?
സാര്‍ ചിരിച്ചുകൊണ്ട് വളരെ ഷോര്‍ട്ട് ആന്‍ഡ് സിമ്പിളായി, എന്നോട് ഒരു ഉത്തരം പറഞ്ഞു.
Because I am able to consider
My Life as a Journey and
My Journey as My Destination.