Back to articles

ട്രാൻസാക്ഷണൽ അനലിസിസ്സ് & ടീം ബിൽഡിംഗ് വർക്ക്ഷോപ്പ്

November 08, 2024

 TA – TB workshop- 02

on Sunday 1st Dec 2024 @ TAJ, MG Road, Bengaluru.

 ബെത്‌-ലെഹം മാട്രിമോണിയൽ, വിവാഹാർത്ഥികൾക്കു മാത്രമായി, ഒരു ദിവസത്തെ മനുഷ്യസ്വഭാവ ശാസ്ത്ര പരിശീലന പരിപാടി നടത്തുന്നു.

നിങ്ങളുടെ ജോലിസ്ഥലത്തെ, എച്ച്.ആർ പരിശീലന പരിപാടികൾ, അതിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം മനസ്സിലാക്കാനും, ഒത്തൊരുമയിൽ പ്രവർത്തിക്കാനും സഹായിക്കുന്നതു പോലെ, ഈ പരിശീലന പരിപാടി, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തിഗത ജീവിതത്തിലും, നിങ്ങൾക്കു ഇടപെടേണ്ടി വരുന്നവരോടെല്ലാം, ഫലപ്രദമായി ഇടപെടാൻ നിങ്ങളെയും സഹായിക്കും.

 ഒരു പെണ്ണുകാണലിന്റെ ഔപചാരികതയോ. ചമ്മലോ കൂടാതെ, നിങ്ങൾക്കു അനുയോജ്യരായേക്കാൻ സാദ്ധ്യതയുള്ള, നിരവധി പ്രൊപ്പോസലുകൾ ഒറ്റദിവസം കൊണ്ട്, നേരിട്ട് കാണാനും, അടുത്തറിഞ്ഞു വിലയിരുത്തി താരതമ്യം ചെയ്യുവാനും, ഒരുപക്ഷേ, നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താനും കൂടി സാധിച്ചേക്കാവുന്ന, ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

 ബെത്-ലെഹം ഡയറക്ടർ ജോർജ് കാടങ്കാവിൽ ആണ് ഈ പ്രോഗ്രാമിന്റെ പരിശീലകൻ. ഇന്ത്യൻ എയർഫോഴ്സിലെ സേവനത്തിനു ശേഷം, അമേരിക്കയിൽ റിക്രൂട്ടർ ആയും, ട്രെയ്നർ, സോഷ്യൽ വർക്കർ, എഴുത്തുകാരൻ, മാട്രിമോണിയൽ രംഗത്തെ പയനിയർ എന്നീ നിലകളിൽ നേടിയ, വൈവിധ്യമാർന്ന അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയതാണ് ഈ പ്രോഗ്രാം.

 

ട്രാൻസാക്ഷണൽ അനലിസിസ്സ് & ടീം ബിൽഡിംഗ് പരിശീലനം എന്തിന്?

പരസ്പരം മനസ്സിലാക്കുന്നതിലും, ആശയവിനിമയം നടത്തുന്നതിലും, ഇടപെടലുകളിലും, അറിയാതെ സംഭവിച്ചു പോകുന്ന അബദ്ധങ്ങളാണ്, നമ്മുടെയൊക്കെ വ്യക്തി ബന്ധങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്.

ചില കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കില്ല, വായില്‍ നിന്നും പുറത്തു വരുന്ന വാക്കുകളിൽ. പലപ്പോഴും പറയുന്ന ആള്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലായിരിക്കില്ല, കേള്‍ക്കുന്ന ആള്‍ കാര്യം മനസ്സിലാക്കുന്നത്.

വാക്കിലെ അര്‍ത്ഥം മാത്രമല്ല, സ്വരത്തിലും ഭാവത്തിലും, വ്യത്യസ്തങ്ങളായ അര്‍ത്ഥവും അനര്‍ത്ഥങ്ങളും ഒളിഞ്ഞിരിക്കുന്നു, എന്ന് പലര്‍ക്കും അറിയില്ല.

ഇതറിയാതെയും, ഭവിഷ്യത്തുകളെ കുറിച്ച് മനസ്സിലാക്കാതെയും, പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്, നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പലതും, വിപരീത ഫലം ഉണ്ടാക്കുന്നത്.

 കുടുംബത്തില്‍ മാത്രമല്ല, തൊഴില്‍ സ്ഥലത്തും, മറ്റുള്ളവരുമായിശാന്തതയോടെ ഇടപെടാനും, സഹകരിച്ച് പ്രവര്‍ത്തിച്ചു, എല്ലാവരുടെയും ലക്ഷ്യംസാധ്യമാക്കാനാവും വിധം,  സ്വച്ഛമായി ജീവിക്കണമെങ്കില്‍, സാമൂഹ്യജീവിയായ മനുഷ്യനു, തന്റെയും, തന്റെ സഹജീവികളുടെയും സ്വഭാവ രീതികള്‍, മനസ്സിലാക്കി പഠിച്ചു പെരുമാറേണ്ടത് അത്യാവശ്യമാണ്.

അതിനുതകുന്ന ഏതാനും മനഃശാസ്ത്ര മേഖലകളെക്കുറിച്ച് പരിചയപ്പെടുത്താനും, ബെത്-ലെഹം അംഗങ്ങളെ ഇതു പരിശീലിപ്പിക്കുവാനും ഉദ്ദേശിച്ചാണ് ഈ ശില്പശാലകൾ ആരംഭിച്ചിരിക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ഈ വിഷയങ്ങളേക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ അറിവു നേടണം, ഇതു പരിശീലിച്ച് പെരുമാറണം. ഈ കഴിവുകൾ ഉണ്ടെങ്കിൽ, ജോലിസ്ഥലത്തും വ്യക്തിബന്ധങ്ങളിലും, നിങ്ങൾ കൂടുതൽ വിലമതിക്കപ്പെടും. നിങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകാനും, ഇത് സഹായിക്കും.

 വിവാഹമന്വേഷിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും, ഒരുമിച്ചിരുന്ന് ഇത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്, ഒരുപക്ഷേ ഈ ഗ്രൂപ്പിൽ നിന്നും ഒരു പങ്കാളിയെ കണ്ടെത്താനും, അയാൾ ഒരു യോജിച്ച പങ്കാളിയാണോയെന്നു വ്സതുനിഷ്ടമായി മനസ്സിലാക്കാനും, കൂടുതൽ സഹായകരമാകും.

 

 You cannot marry the perfect Partner.

But you can acquire the skills to make your partnership, PERFECT.

 

 

Join Bethlehem Matrimonial TA-TB workshop - 02

1st December 2024, 10 am to 4 pm at Taj, MG Road, Bengaluru.

- Exclusively for Registered Premium Candidates only.

- Entry for 20 boys and 20 girls only.

Fee Rs 3,500/-

 

 

For details about the Subjects covered Kindly visit

  1. https://www.bethlehemmatrimonial.com/editorial/story-262
  2. https://www.bethlehemmatrimonial.com/editorial/story-263
  3. https://www.bethlehemmatrimonial.com/editorial/story-264

 

ബെത്-ലെഹമിൽ പ്രീമിയം മെമ്പർഷിപ്പുള്ള, 20 പെൺകുട്ടികൾക്കും, 20 ആൺകുട്ടികൾക്കും, ഇതിൽ പങ്കെടുക്കാം. സീറ്റുകൾ പരിമിതമാണ്, ഹോട്ടലിലെ സാഹചര്യത്തിൽ, ലാസ്റ്റു മിനിറ്റ് പ്രവേശനത്തിന് നിർവ്വാഹമില്ല. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

 

What is Profile ID?
CHAT WITH US !
+91 9747493248