Back to articles

പെണ്ണുകാണലില്‍ എന്തു കാണണം!

September 05, 2024


കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് - പെണ്ണുകാണല്‍.

ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല.

കുറേ പെണ്ണുകാണല്‍ നടത്തി എന്നത്, ഒരു പോരായ്മ ആയി കാണേണ്ടതില്ല.

നിങ്ങള്‍ നടത്തിയ പെണ്ണുകാണലുകള്‍, ഇവിടെ പ്രതിപാദിക്കുന്ന രീതിയിലാണെങ്കില്‍, ആ അനുഭവങ്ങള്‍, ഭാവിയില്‍ ഓരോ ആവശ്യങ്ങള്‍ക്കു, മറ്റു മനുഷ്യരോടു ഇടപെടാനും, അവരെ വിലയിരുത്താനുമുള്ള നിങ്ങളുടെ പരിശീലനം ആയി വിലമതിക്കേണ്ടതാണ്.

- - - -

ഒരു പുരുഷനും സ്ത്രീയും ആദ്യമായി കാണുന്നു. ഈ സ്ത്രീയെ എനിക്കു വിശ്വാസമാണ്, എന്നു ആ പുരുഷന്‍ എങ്ങിനെ തീരുമാനിക്കും?      തിരിച്ചും, ഈ പുരുഷനെ എനിക്കു വിശ്വസിക്കാം, എന്നു ആ സ്ത്രീ എങ്ങിനെ തീരുമാനിക്കും.

അതിനു സഹായിക്കുന്ന ചില അടയാളങ്ങളും ലക്ഷണങ്ങളും നമുക്കു ശ്രദ്ധിക്കാം.

1. Consistency: അവളുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?

2. Active listening: ചോദ്യങ്ങള്‍ ചോദിച്ചും, മറുപടി തന്നും, സംഭാഷണത്തിനു അവള്‍ ഉത്സാഹം കാണിക്കുന്നുണ്ടോ?. നിങ്ങളെക്കുറിച്ചു കൂടുതലറിയാന്‍ താല്പര്യം കണിക്കുന്നുണ്ടോ?

3. Openness: അവളെക്കുറിച്ചുള്ള വിവരങ്ങള്‍, ഒരുപരിധി വിടാതെയെങ്കിലും വെളിപ്പെടുത്താന്‍, അവള്‍ മനസ്സുകാണിക്കുന്നുണ്ടോ?

4. Honesty: തനിക്ക് അറിയാത്തത് അറിയില്ലെന്നും, സംഭാഷണത്തില്‍ എന്തെങ്കിലും തെറ്റു പറ്റിയാല്‍ അതും, സമ്മതിച്ചുതരാന്‍ മടിയുണ്ടോ?

5. Empathy: നിങ്ങള്‍ പറയുന്നതു ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കുകയും, അതിനോടു സഹാനുഭൂതിയോടെ പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ?

6. Authenticity: അവളുടെ പെരുമാറ്റം സ്വാഭാവികമാണോ, അതോ, നിങ്ങളുടെ മതിപ്പു നേടാനുള്ള അഭിനയമായി
തോന്നിയോ?

7. Respect: നിങ്ങളുടെ അഭിപ്രായങ്ങള്‍, നിങ്ങളുടെ പരിധികളും പരിമിതികളും, സമയം, ഇവയെക്കുറിച്ചു, അവള്‍ വിലമതിക്കുന്നതായി നിങ്ങള്‍ക്കു അനുഭവപ്പെട്ടോ?

8. Positive body language: അവളുടെ ശരീരഭാഷ ശ്രദ്ധിക്കണം. മുഖത്തെ പുഞ്ചിരി, നിങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നു, കേള്‍ക്കുന്നു, മുതലായവ ആത്മാര്‍ത്ഥതയുടെ അടയാളമായി കണക്കാക്കാം.

9. Similar values: രണ്ടാള്‍ക്കും പൊതുവായിരിക്കുന്ന താല്പര്യങ്ങളും, മൂല്യങ്ങളും, വിശ്വാസങ്ങളും, എത്രമാത്രമുണ്ടെന്നും, എത്രയെങ്കിലും ഉണ്ടോയെന്നും, മനസ്സിലാക്കാന്‍ സാധിച്ചോ?

ഇനി, ഇതു കൂടാതെ, ആ സ്ത്രീയേ സംബന്ധിച്ചു, ഈ പുരുഷനെ എനിക്കു വിശ്വാസമാണെന്നു, തീരുമാനിക്കാനുള്ള ചില കാര്യങ്ങള്‍ കൂടി നമുക്കു ശ്രദ്ധിക്കാം.

1. Respect for boundaries: അയാള്‍, അവളുടെ പരിധികളെയും, പരിമിതികളെയും മനസ്സിലാക്കും. അതു പരിഗണിച്ചു, അസ്വസ്ഥതകള്‍ തോന്നാത്ത വിധമാണോ സംസാരിക്കുന്നത്. അങ്ങനെയല്ലാതെ സംസാരിക്കാനോ,പെരുമാറാനോ, അവളെ നിര്‍ബന്ധിക്കുന്നുണ്ടോ?

2.  No pressure or control:   അധികാരഭാവത്തില്‍ അവളെ നിയന്ത്രിക്കാനോ, അവളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ, ശ്രമിക്കുന്നുണ്ടോ?

3. Active listening and validation:   അയാള്‍ ശ്രദ്ധയോടെ അവളെ കേള്‍ക്കുകയും, മനസ്സിലാക്കുകയും,
സഹാനുഭൂതിയോടെ പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ?

4. Transparency:. അവന്‍റെ ഉദ്ദേശങ്ങളും സംഭാഷണവും പ്രവര്‍ത്തികളും സുതാര്യമായിരുന്നോ?

5. Consent and permission:    അവളോടുള്ള വ്യക്തിപരമായ ചോദ്യങ്ങളും, വെളിപ്പെടുത്തലുകളും, സ്പര്‍ശനവും മറ്റും,
വ്യക്തമായ അനുവാദത്തോടെ ആണോ അവന്‍ ചെയ്യുന്നത്?

6. Support and encouragement:   അവളുടെ ലക്ഷ്യങ്ങളെയും, ആഗ്രഹങ്ങളെയും, സ്വാതന്ത്ര്യത്തെയും, അവന്‍
പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ശ്രമിച്ചോ?

7. No dismissiveness or gaslighting: അവളുടെ അനുഭവങ്ങളെയും വികാരങ്ങളെയും, അവന്‍ പുച്ഛിച്ചു തള്ളിക്കളയുന്നുണ്ടോ?

8. Accountability: അവന്‍റെ ചെയ്തികളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, ആവശ്യമെങ്കില്‍ അതേക്കുറിച്ചു ഒരു മടിയും വിചാരിക്കാതെ ക്ഷമ ചോദിക്കാനും അവന്‍ തയ്യാറായിരുന്നോ?

9. Gut feeling: അവന്‍റെ സാമീപ്യത്തില്‍, അവള്‍ക്കു സ്വയം ഒരു വിലയും, മതിപ്പും, ശാന്തതയും, സുഖപ്രദമായ സുരക്ഷിതത്വവും, അനുഭവപ്പെടുന്നതായി അവള്‍ക്കു തോന്നിയോ?

10. Your intuition: സര്‍വ്വോപരി, അവനെക്കുറിച്ചു, സ്വന്തം ഹൃദയം പറയുന്നതു എന്തായിരുന്നു? നല്ലതായിരുന്നോ, മോശമായിരുന്നോ?

കല്യാണക്കാര്യത്തില്‍ ഹൃദയത്തിന്‍റെ തീരുമാനമാണ് സര്‍വ്വ പ്രധാനം. പക്ഷേ, മിക്ക മനുഷ്യരും, ഹൃദയത്തെ ശ്രദ്ധിക്കാറില്ല. ഓരോരോ സാദ്ധ്യതകള്‍ ചിന്തിച്ച്, സംശയിച്ചു കൊണ്ടേയിരിക്കും.


ജോലി സംബന്ധമായ കാര്യങ്ങളും, ഭാവി സാദ്ധ്യതകളും ആണ്, മിക്ക പെണ്ണുകാണല്‍ ചടങ്ങിലും പ്രധാന ചര്‍ച്ചാവിഷയം. അത് വീട്ടുകാരുമായി ചര്‍ച്ച ചെയ്യാം. പെണ്ണും ചെറുക്കനും തമ്മില്‍ സംസാരിക്കുന്നത്,
അവര്‍ക്കു തമ്മില്‍ പൊരുത്തപ്പെടാനുള്ള സാദ്ധ്യതകള്‍, കണ്ടെത്താന്‍വേണ്ടി ആയിരിക്കണം.


നിങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന സംഭാഷണം എന്തായാലും, അത്, മറ്റേ ആളുടെ, ഹൃദയത്തോട് ആയിരിക്കണം ചോദിക്കേണ്ടത്. അയാളുടെ ഹൃദയം കൊണ്ടാണ്, നിങ്ങളുടെ ആ സംഭാഷണം കേട്ടതെങ്കില്‍, രണ്ടു
ഹൃദയങ്ങളും തടസ്സമില്ലാതെ സംവദിക്കും. ഹൃദയങ്ങളുടെ ഐക്യം ''Harmony of the hearts" നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങിനെയെങ്കില്‍ അയാളെ, നിങ്ങളുടെ പങ്കാളി ആയി സ്വീകരിക്കാം.

ഇതാണെന്‍റെ പങ്കാളി, എന്ന് നിങ്ങളുടെ ഹൃദയം പറയുന്നില്ലെങ്കില്‍, ആ വിവാഹത്തിന് തയ്യാറാവേണ്ട.

ഹൃദയം ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍, അത് അപ്പപ്പോഴത്തെ അസൗകര്യം പോലെ തള്ളിക്കളയുകയില്ല.


ബുദ്ധി കൊണ്ടു മാത്രം വിവാഹത്തിന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബുദ്ധി പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക്, പിന്നീട് എപ്പോഴെങ്കിലും മാറ്റം വന്നാല്‍, ആദ്യമെടുത്ത തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക.

If you cannot accept anything in "Faith",
then your life will be dominated by "Doubts"

 

What is Profile ID?
CHAT WITH US !
+91 9747493248