നമ്മളില്‍ ബഹു ഭൂരിപക്ഷത്തിനും മറ്റു മനുഷ്യരെ വിശ്വസിക്കാന്‍ നല്ലഭയമാണ്. പലര്‍ക്കും അവനവനെത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങിനെയാണ്, ഒരു പുരുഷനെയോ, സ്ത്രീയേയോ വിശ്വസിച്ച്, ആജീവനാന്തം ഒരുമിച്ചു ജീവിക്കാമെന്നു, കല്യാണക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക?
മൂല്യങ്ങള്‍ ശോഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു, വിശ്വാസവഞ്ചനകളുടെ കഥകള്‍ക്ക് വലിയ
പ്രചാരം ലഭിക്കുന്നുണ്ട്. ഇതുമൂലം, ഏതൊരാളെയും വിശ്വസിക്കാതിരിക്കാനുള്ള നിരവധി ന്യായങ്ങള്‍, നമ്മള്‍ക്കു വളരെ വേഗം കണ്ടു പിടിക്കാന്‍ സാധിക്കും.
വിവാഹം വൈകുന്നതിന്‍റെയും, വിവാഹം വേണ്ടാത്തതിന്‍റെയും, നടന്ന വിവാഹം തകരുന്നതിന്‍റെയും
ഒക്കെ, ഒരു പ്രധാന കാരണം, ഈ വിശ്വാസമില്ലായ്മയാണ് എന്നായിരുന്നു, ബെത് ലെഹം വൈവാഹിക
സംഗമത്തിന്‍റെ ഒരു കണ്ടെത്തല്‍.
ആരെയെങ്കിലും വിശ്വസിച്ചാല്‍, അതിന്‍റെ ഉത്തരവാദിത്വം കൂടി എടുക്കേണ്ടി വരുമല്ലോ! അങ്ങിനെയാണെങ്കില്‍ വിശ്വസിക്കാതിരുന്നാല്‍, ആ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്കു ഒഴിഞ്ഞുമാറാമല്ലോ എന്ന ചിന്തയും, ചില മുന്‍ അനുഭവങ്ങളും, സ്വന്തം പോരായ്മകളും ഒക്കെ, ആരെയും വിശ്വസിക്കാതിരിക്കാന്‍, മനുഷ്യരെ പ്രേരിപ്പിക്കാറുണ്ട്.
നമ്മള്‍ക്കു ആരേയും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ, നമ്മുടെയെല്ലാം മനുഷ്യജീവിതം വ്യര്‍ത്ഥമായി പോകുമല്ലോ. അങ്ങിനെയെങ്കില്‍, ആരെയെങ്കിലും ഒന്നു വിശ്വസിക്കാന്‍, നമ്മള്‍ക്കു എന്തു ചെയ്യാൻ സാധിക്കും? എന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
എന്‍റെ ഈ ചിന്തകള്‍ ചെന്നെത്തിയത് -
Trust, Faith, Beliefs
എന്നീ മൂന്നു വാക്കുകളിലാണ്.
ഈ മൂന്നു വാക്കിന്‍റെയും, അര്‍ത്ഥം വ്യത്യസ്തമാണെങ്കിലും, ഓരോന്നിന്‍റെയും മലയാളപരിഭാഷ, വിശ്വാസം എന്ന ഒരേ വാക്കു തന്നെയാണ്.
ഇതേക്കുറിച്ചു കൂടുതല്‍ പഠിക്കണമെന്ന ഉദ്ദേശത്തോടെ, ബ്ളെസ്സ് റിട്ടയര്‍മെന്‍റ് ഹോമിലെ, ധാരാളം അനുഭവസമ്പത്തുള്ള, എന്‍റെ ചില സഹവാസികളുമായി ഇതേക്കുറിച്ച് ഞാന്‍ സംവദിച്ചു. അവരുടെ മുന്‍ അനുഭവങ്ങള്‍ വെച്ചായിരുന്നു, ഓരോരുത്തരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കു വെച്ചത്.
അതു കൊണ്ട്, നിഷ്പക്ഷമായ അഭിപ്രായം കൂടി അറിയണമെന്നാഗ്രഹിച്ച്, ഞാനീ വിഷയം, A.I എന്നറിയപ്പെടുന്ന, നിര്‍മ്മിതബുദ്ധിയോടു ചോദിച്ചു.
നിര്‍മ്മിതബുദ്ധിയോടു ഓരോന്നും ചോദിക്കുമ്പോള്‍, നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചോദ്യം നിഷ്പക്ഷമാണെങ്കിലേ, A.I തരുന്ന ഉത്തരവും നിഷ്പക്ഷമായിരിക്കൂ. എന്തെങ്കിലും മുന്‍വിധിയോടെ ചോദിച്ചാല്‍, അതിനെ അനുകൂലിക്കാനുള്ള ഉത്തരങ്ങളായിരിക്കും ചിലപ്പോള്‍ ലഭിക്കുന്നത്.
Yes, we need to ask the right questions, to get the right answers.
നിര്‍മ്മിതബുദ്ധിയുടെ മറുപടികള്‍, എന്തെല്ലാമായിരുന്നു എന്നു നോക്കാം..
Trust: - Refers to the confidence and reliance on someone or something. - Based on experiences, evidence, and expectations. - Can be built or broken.
Faith:- Goes beyond tangible evidence; it’s about belief and confidence in something greater. Often associated with religious or spiritual beliefs. Involves surrender and acceptance at some point.
Beliefs:- Are the principles, ideas, or tenets that we hold true. - Shaped by our experiences, culture, and upbringing. - Can evolve or change as we grow and learn.
The connections between these concepts are:
- Trust can lead to faith when we have consistent positive experiences.
- Faith can strengthen our beliefs and give us hope.
- Our beliefs can influence who and what we trust.
These concepts are essential in various aspects of our life, including relationships, personal growth, and spiritual development. They can bring comfort, strength, and guidance, but also lead to conflicts and challenges if they differ with others.
Having faith in yourself ? and Having faith in a higher power? Let us consider this.
Having faith in yourself:
- Refers to self-confidence and trust in your abilities.
- Belief in your potential, skills, and judgment.
- Self-reliance and autonomy.
Having faith in a higher power or creator:
- Refers to belief in a divine being or universe.
- Trust in a larger plan or purpose, beyond human control.
- Surrender and acceptance of a greater will.
Both are important, but in different ways:
- Self-faith fosters personal growth, resilience, and achievement.
- Faith in a higher power provides, comfort, guidance, and meaning.
Balancing both is key:
- Having faith in oneself doesn’t mean excluding a higher power.
- Having faith in a higher power doesn’t mean neglecting personal responsibility.
Remember, faith is a personal journey, and individuals may navigate both aspects differently.
പെണ്ണുകാണല്‍
കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് - പെണ്ണുകാണല്‍.
ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല.
കുറേ പെണ്ണുകാണല്‍ നടത്തി എന്നത്, ഒരു പോരായ്മ ആയി കാണേണ്ടതില്ല.
നിങ്ങള്‍ നടത്തിയ പെണ്ണുകാണലുകള്‍, ഇവിടെ പ്രതിപാദിക്കുന്ന രീതിയിലാണെങ്കില്‍, ആ അനുഭവങ്ങള്‍, ഭാവിയില്‍ ഓരോ ആവശ്യങ്ങള്‍ക്കു, മറ്റു മനുഷ്യരോടു ഇടപെടാനും, അവരെ വിലയിരുത്താനുമുള്ള നിങ്ങളുടെ പരിശീലനം ആയി വിലമതിക്കേണ്ടതാണ്.
- - - -
ഒരു പുരുഷനും സ്ത്രീയും ആദ്യമായി കാണുന്നു. ഈ സ്ത്രീയെ എനിക്കു വിശ്വാസമാണ്, എന്നു ആ പുരുഷന്‍ എങ്ങിനെ തീരുമാനിക്കും? തിരിച്ചും, ഈ പുരുഷനെ എനിക്കു വിശ്വസിക്കാം, എന്നു ആ സ്ത്രീ എങ്ങിനെ തീരുമാനിക്കും.
അതിനു സഹായിക്കുന്ന ചില അടയാളങ്ങളും ലക്ഷണങ്ങളും നമുക്കു ശ്രദ്ധിക്കാം.
1. Consistency: അവളുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?
2. Active listening: ചോദ്യങ്ങള്‍ ചോദിച്ചും, മറുപടി തന്നും, സംഭാഷണത്തിനു അവള്‍ ഉത്സാഹം കാണിക്കുന്നുണ്ടോ?. നിങ്ങളെക്കുറിച്ചു കൂടുതലറിയാന്‍ താല്പര്യം കണിക്കുന്നുണ്ടോ?
3. Openness: അവളെക്കുറിച്ചുള്ള വിവരങ്ങള്‍, ഒരുപരിധി വിടാതെയെങ്കിലും വെളിപ്പെടുത്താന്‍, അവള്‍ മനസ്സുകാണിക്കുന്നുണ്ടോ?
4. Honesty: തനിക്ക് അറിയാത്തത് അറിയില്ലെന്നും, സംഭാഷണത്തില്‍ എന്തെങ്കിലും തെറ്റു പറ്റിയാല്‍ അതും, സമ്മതിച്ചുതരാന്‍ മടിയുണ്ടോ?
5. Empathy: നിങ്ങള്‍ പറയുന്നതു ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കുകയും, അതിനോടു സഹാനുഭൂതിയോടെ പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ?
6. Authenticity: അവളുടെ പെരുമാറ്റം സ്വാഭാവികമാണോ, അതോ, നിങ്ങളുടെ മതിപ്പു നേടാനുള്ള അഭിനയമായി
തോന്നിയോ?
7. Respect: നിങ്ങളുടെ അഭിപ്രായങ്ങള്‍, നിങ്ങളുടെ പരിധികളും പരിമിതികളും, സമയം, ഇവയെക്കുറിച്ചു, അവള്‍ വിലമതിക്കുന്നതായി നിങ്ങള്‍ക്കു അനുഭവപ്പെട്ടോ?
8. Positive body language: അവളുടെ ശരീരഭാഷ ശ്രദ്ധിക്കണം. മുഖത്തെ പുഞ്ചിരി, നിങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നു, കേള്‍ക്കുന്നു, മുതലായവ ആത്മാര്‍ത്ഥതയുടെ അടയാളമായി കണക്കാക്കാം.
9. Similar values: രണ്ടാള്‍ക്കും പൊതുവായിരിക്കുന്ന താല്പര്യങ്ങളും, മൂല്യങ്ങളും, വിശ്വാസങ്ങളും, എത്രമാത്രമുണ്ടെന്നും, എത്രയെങ്കിലും ഉണ്ടോയെന്നും, മനസ്സിലാക്കാന്‍ സാധിച്ചോ?
ഇനി, ഇതു കൂടാതെ, ആ സ്ത്രീയേ സംബന്ധിച്ചു, ഈ പുരുഷനെ എനിക്കു വിശ്വാസമാണെന്നു, തീരുമാനിക്കാനുള്ള ചില കാര്യങ്ങള്‍ കൂടി നമുക്കു ശ്രദ്ധിക്കാം.
1. Respect for boundaries: അയാള്‍, അവളുടെ പരിധികളെയും, പരിമിതികളെയും മനസ്സിലാക്കും. അതു പരിഗണിച്ചു, അസ്വസ്ഥതകള്‍ തോന്നാത്ത വിധമാണോ സംസാരിക്കുന്നത്. അങ്ങനെയല്ലാതെ സംസാരിക്കാനോ,പെരുമാറാനോ, അവളെ നിര്‍ബന്ധിക്കുന്നുണ്ടോ?
2. No pressure or control: അധികാരഭാവത്തില്‍ അവളെ നിയന്ത്രിക്കാനോ, അവളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ, ശ്രമിക്കുന്നുണ്ടോ?
3. Active listening and validation: അയാള്‍ ശ്രദ്ധയോടെ അവളെ കേള്‍ക്കുകയും, മനസ്സിലാക്കുകയും,
സഹാനുഭൂതിയോടെ പ്രതികരിക്കുകയും ചെയ്യുന്നുണ്ടോ?
4. Transparency:. അവന്‍റെ ഉദ്ദേശങ്ങളും സംഭാഷണവും പ്രവര്‍ത്തികളും സുതാര്യമായിരുന്നോ?
5. Consent and permission: അവളോടുള്ള വ്യക്തിപരമായ ചോദ്യങ്ങളും, വെളിപ്പെടുത്തലുകളും, സ്പര്‍ശനവും മറ്റും,
വ്യക്തമായ അനുവാദത്തോടെ ആണോ അവന്‍ ചെയ്യുന്നത്?
6. Support and encouragement: അവളുടെ ലക്ഷ്യങ്ങളെയും, ആഗ്രഹങ്ങളെയും, സ്വാതന്ത്ര്യത്തെയും, അവന്‍
പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ശ്രമിച്ചോ?
7. No dismissiveness or gaslighting: അവളുടെ അനുഭവങ്ങളെയും വികാരങ്ങളെയും, അവന്‍ പുച്ഛിച്ചു തള്ളിക്കളയുന്നുണ്ടോ?
8. Accountability: അവന്‍റെ ചെയ്തികളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, ആവശ്യമെങ്കില്‍ അതേക്കുറിച്ചു ഒരു മടിയും വിചാരിക്കാതെ ക്ഷമ ചോദിക്കാനും അവന്‍ തയ്യാറായിരുന്നോ?
9. Gut feeling: അവന്‍റെ സാമീപ്യത്തില്‍, അവള്‍ക്കു സ്വയം ഒരു വിലയും, മതിപ്പും, ശാന്തതയും, സുഖപ്രദമായ സുരക്ഷിതത്വവും, അനുഭവപ്പെടുന്നതായി അവള്‍ക്കു തോന്നിയോ?
10. Your intuition: സര്‍വ്വോപരി, അവനെക്കുറിച്ചു, സ്വന്തം ഹൃദയം പറയുന്നതു എന്തായിരുന്നു? നല്ലതായിരുന്നോ, മോശമായിരുന്നോ?
കല്യാണക്കാര്യത്തില്‍ ഹൃദയത്തിന്‍റെ തീരുമാനമാണ് സര്‍വ്വ പ്രധാനം. പക്ഷേ, മിക്ക മനുഷ്യരും, ഹൃദയത്തെ ശ്രദ്ധിക്കാറില്ല. ഓരോരോ സാദ്ധ്യതകള്‍ ചിന്തിച്ച്, സംശയിച്ചു കൊണ്ടേയിരിക്കും.
ജോലി സംബന്ധമായ കാര്യങ്ങളും, ഭാവി സാദ്ധ്യതകളും ആണ്, മിക്ക പെണ്ണുകാണല്‍ ചടങ്ങിലും പ്രധാന ചര്‍ച്ചാവിഷയം. അത് വീട്ടുകാരുമായി ചര്‍ച്ച ചെയ്യാം. പെണ്ണും ചെറുക്കനും തമ്മില്‍ സംസാരിക്കുന്നത്,
അവര്‍ക്കു തമ്മില്‍ പൊരുത്തപ്പെടാനുള്ള സാദ്ധ്യതകള്‍, കണ്ടെത്താന്‍വേണ്ടി ആയിരിക്കണം.
നിങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന സംഭാഷണം എന്തായാലും, അത്, മറ്റേ ആളുടെ, ഹൃദയത്തോട് ആയിരിക്കണം ചോദിക്കേണ്ടത്. അയാളുടെ ഹൃദയം കൊണ്ടാണ്, നിങ്ങളുടെ ആ സംഭാഷണം കേട്ടതെങ്കില്‍, രണ്ടു
ഹൃദയങ്ങളും തടസ്സമില്ലാതെ സംവദിക്കും. ഹൃദയങ്ങളുടെ ഐക്യം ''Harmony of the hearts" നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങിനെയെങ്കില്‍ അയാളെ, നിങ്ങളുടെ പങ്കാളി ആയി സ്വീകരിക്കാം.
ഇതാണെന്‍റെ പങ്കാളി, എന്ന് നിങ്ങളുടെ ഹൃദയം പറയുന്നില്ലെങ്കില്‍, ആ വിവാഹത്തിന് തയ്യാറാവേണ്ട.
ഹൃദയം ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍, അത് അപ്പപ്പോഴത്തെ അസൗകര്യം പോലെ തള്ളിക്കളയുകയില്ല.
ബുദ്ധി കൊണ്ടു മാത്രം വിവാഹത്തിന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബുദ്ധി പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക്, പിന്നീട് എപ്പോഴെങ്കിലും മാറ്റം വന്നാല്‍, ആദ്യമെടുത്ത തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക.
If you cannot accept anything in "Faith",
then your life will be dominated by "Doubts"
സംശയം വരുന്ന വഴികള്‍!
താന്‍ ചെയ്യാന്‍ സാദ്ധ്യത ഉള്ളതൊക്കെ, മറ്റുള്ളവരും ചെയ്യാന്‍ സാദ്ധ്യത ഉണ്ടല്ലോ, എന്നാണ് ഏതൊരാളും സ്വാഭാവികമായി ചിന്തിക്കുന്നത്. അതുകൊണ്ട് താന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നു സ്വയം അറിയാവുന്ന ഒരാള്‍ക്കും, മറ്റുള്ളവരെ വിശ്വസിക്കാന്‍ സാധിക്കില്ല.
ആദ്യം അവനവന്‍ എത്രമാത്രം വിശ്വാസയോഗ്യനാണ്, എന്ന് സ്വയം ചിന്തിച്ച് മനസ്സിലാക്കണം.
മറ്റുള്ളവര്‍ക്ക് എന്നെ എത്രമാത്രം വിശ്വസിക്കാന്‍ സാധിക്കും? എന്നെ വിശ്വസിക്കാന്‍, മറ്റുള്ളവര്‍ക്ക് എന്തെല്ലാം ഘടകങ്ങള്‍ അനുകൂലമായുണ്ട്? എന്തെല്ലാം പ്രതികൂലമായിട്ടുണ്ട്?
ഇത്രയും ചിന്തിച്ചാല്‍ മതി, വിശ്വാസവും സംശയവും വരുന്ന വഴികളും, അത് നഷ്ടപ്പെട്ടു പോകുന്ന വഴികളും, ഏതൊക്കെ എന്ന് ഏകദേശ രൂപം കിട്ടും.
ജീവിതകാലം മുഴുവന്‍, സംശയിച്ച് സംശയിച്ച് നരകിക്കുന്നതിനേക്കാള്‍, എന്തുകൊണ്ടും അഭികാമ്യം, വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുന്നതാണ്. മറിച്ചു എന്തെങ്കിലും സംഭവിച്ചെങ്കില്‍, അപ്പോള്‍ മാത്രം അതിന്‍റെ പ്രതിവിധികള്‍ നോക്കിയാല്‍ മതിയല്ലോ.
സ്വന്തം ഇന്‍റഗ്രിറ്റിക്ക് കളങ്കമില്ലെങ്കില്‍, ഏതു വിശ്വാസ വഞ്ചനയെയും, തന്‍റേടത്തോടെ അഭിമുഖീകരിക്കാന്‍ മനുഷ്യനു കഴിയും. നഷ്ടപ്പെട്ടതിനേക്കാള്‍ മൂല്യമുള്ളത്, വീണ്ടെടുക്കാനും സാധിക്കും.
സംശയം മാറണമെങ്കില്‍ വിശ്വാസം ഉളവാകണം. അല്ലെങ്കില്‍ വിശ്വാസം ഉളവാക്കണം.
എനിക്ക് ഒരു അനുഭവമുണ്ട്. ഉഗ്രവാദികള്‍ പ്രശ്നം സൃഷ്ടിച്ചിരുന്ന കാലത്ത്, പഞ്ചാബിലൂടെ, വിലപിടിച്ച ചില ഉപകരണങ്ങളുമായി യാത്ര ചെയ്യേണ്ട ഒരു ഡ്യൂട്ടി എനിക്ക് വന്നു. എന്നോട് വഴക്കു പിടിച്ചിട്ടുള്ള ഒരു സഹപ്രവര്‍ത്തകനെയാണ് എന്‍റെ ഒപ്പം നിയോഗിച്ചിരിക്കുന്നത്. അയാളൊരു സര്‍ദാര്‍ജി ആണ്. വെടിയും ലഹളയും പതിവായ പഞ്ചാബിലൂടെയാണ് ഞങ്ങള്‍ക്കു പോകേണ്ടത്. സര്‍ദാര്‍ജിക്കാണെങ്കില്‍ എന്നോട് നീരസവും. എനിക്ക് ഭാഷയും നല്ല നിശ്ചയമില്ല. ഞാന്‍ ശരിക്കും വെട്ടിലായി.
പെട്ടെന്ന് എനിക്കു ഒരു ഉപായം തോന്നി, ഞാന്‍ സര്‍ദാര്‍ജിയോടു പറഞ്ഞു, "ഭാജീ, നമ്മള് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, എനിക്കു നിന്നെ വിശ്വാസമാണ്, അതു ഞാന്‍ തെളിയിക്കാന്‍ പോകുകയാണ്. നിന്ന
നിലയില്‍, ഞാന്‍ പുറകോട്ടു മറിയും, നിനക്ക് വേണമെങ്കില്‍ എന്നെ താഴെ വീഴാതെ പിടിക്കാം. നീ പിടിച്ചില്ലെങ്കിലും എനിക്ക് പരാതി ഇല്ല."
അയാള്‍ എന്നെ വീഴാതെ പിടിച്ചാല്‍, അയാളുമായുള്ള വഴക്ക് മാറും, പിടിച്ചില്ലെങ്കില്‍ വീണ്, എനിക്ക് പരിക്കു പറ്റും. അപ്പോള്‍ എനിക്ക് പകരം മറ്റാരെങ്കിലും,അയാളുടെ പാര്‍ട്നര്‍ ആയി ഡ്യൂട്ടി ചെയ്തുകൊള്ളും. ഈ വിശ്വാസത്തില്‍
ഞാനൊരു റിസ്ക് എടുത്തു. സര്‍ദാര്‍ജിയുടെ നേരെ തടി വെട്ടി ഇട്ടതു പോലെ, ഞാന്‍ പിന്നാക്കം മറിഞ്ഞു. സര്‍ദാര്‍ജി എന്നെ വീഴാതെ പിടിച്ചു, പതുക്കെ താങ്ങി താഴെയിരുത്തി.
അതോടെ ഞങ്ങള്‍ തമ്മില്‍ ഒരു വിശ്വാസം വന്നു, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി പഞ്ചാബ് ഡ്യൂട്ടി പൂര്‍ത്തിയാക്കി.
ഒരു ഇംഗ്ളീഷ് സിനിമയില്‍ കണ്ട Trust building exercise ആയിരുന്നു, ഞാനവിടെ കോപ്പിയടിച്ചത്. യാത്രക്കിടയില്‍ ആദ്യമായി കാണുന്ന, ഒരു പുരുഷനും സ്ത്രീയും കൂടി, അപകടം പിടിച്ച വഴിയിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യം വന്നു.
ഈ സ്ത്രീ അവനോടു ചോദിച്ചു എനിക്കു നിന്നെ വിശ്വസിക്കാമോ?
അയാള്‍ പറഞ്ഞു, നിങ്ങള്‍ എനിക്കു പുറം തിരിഞ്ഞുനിന്നു, കണ്ണടച്ചു പിന്നാക്കം വീഴുക, ഞാന്‍ നിങ്ങളെ വീഴാതെ പിടിക്കാം. അവള്‍ വീണു, അയാള്‍ പിടിച്ചു, രണ്ടാളും കൂടി ഒരു ടീം ആയി, അപകടം തരണം ചെയ്തു.
പരസ്പര വിശ്വാസം തെല്ലുമില്ല എന്നു സങ്കടപ്പെടുന്ന ദമ്പതികള്‍, വെറുതെ പങ്കാളിയോട് പരിഭവം പറഞ്ഞു, ജീവിതം മുഷിപ്പിക്കുകയല്ല വേണ്ടത്. പരസ്പരം വിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തികളില്‍ ധൈര്യമായി ഏര്‍പ്പെടണം.
ഏതൊരു കാര്യത്തിനും അതിന്‍റേതായ പ്രതിസന്ധികളുമുണ്ട് എന്നു മറക്കരുത്. നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കില്‍, അതിനു തക്ക പരിശ്രമം നടത്തേണ്ടതല്ലേ?
സൃഷ്ടാവില്‍ വിശ്വസിക്കണം.
സൃഷ്ടാവിന്‍റെ പദ്ധതികളില്‍ വിശ്വസിക്കണം.
അപ്പോള്‍, പരസ്പരം വിശ്വസിക്കാന്‍ നിങ്ങള്‍ക്കും ധൈര്യം തോന്നും.