മക്കളുടെ വിവാഹവും കുടുംബജീവിതവും പല വീടുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി നിരവധി മാതാപിതാക്കള്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്. പുതിയ കാഴ്ചപ്പാടുകളും, ചില പ്രതിവിധികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വഴി അവരെ ആശ്വസിപ്പിക്കാനാണ്, 2023 സെപ്റ്റംബറില്‍, സന്തോഷം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും എന്ന തലക്കെട്ടില്‍ ആദ്യത്തെ ഹാന്‍ഡ് ബുക്ക് ബെത് ലെഹം പ്രസിദ്ധീകരിച്ചത്.
ഈ കൈപ്പുസ്തകത്തിനു, നമ്മുടെ കുടുംബങ്ങളില്‍ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
സങ്കടം വിചാരിച്ചിരുന്ന ചിലര്‍ക്ക്, സന്തോഷം കണ്ടെത്താന്‍ ഈ പുസ്തകം സഹായിച്ചു അത്രെ.
ഏതായാലും കൂടുതല്‍ സമസ്യകളും പ്രതിസന്ധികളും ഒക്കെ എന്നോടു പങ്കു വെയ്ക്കാന്‍ പലര്‍ക്കും അത് ഒരു പ്രചോദനമായി. ഇവയെല്ലാം ബെത് ലെഹം വൈവാഹിക സംഗമങ്ങളില്‍ ആവേശപൂര്‍വ്വം ചര്‍ച്ച ചെയ്യുകയും, അതില്‍ നിന്നും ലഭിച്ച പുതിയ ഉള്‍ക്കാഴ്ചകള്‍ നമ്മുടെ ബെത് ലെഹം ന്യൂസ് മാസികയില്‍ പ്രസിദ്ധീകരിച്ചും വന്നു.
അതെല്ലാം ഒന്നിച്ചു ചേര്‍ത്ത്, ഹാന്‍ഡ് - ബുക്കിന്‍റെ രണ്ടാം ഭാഗം ഏറെ കൃതജ്ഞതയോടെ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
സസ്നേഹം
ജോര്‍ജ്ജ് കാടങ്കാവില്‍