Back to articles

'ജീവിതം' - ഒരു ഞാണിൻമേൽ കളി !

April 01, 2024

ഹായ് അങ്കിള്‍, വിവാഹത്തിനു മക്കളെ നിര്‍ബന്ധിക്കണമോ എന്ന ലേഖനം എനിക്കയച്ചു തന്നിരുന്നതു മുഴുവനും ഞാന്‍ വായിച്ചു. അങ്കിളു പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ കുറെയേറെ ചിന്തിക്കേണ്ട വിഷയങ്ങളും വശങ്ങളും ഒക്കെ ഉള്‍ക്കൊള്ളുതാണ്. എന്നിരുന്നാലും അതില്‍ മിക്കതും ഒരു രക്ഷിതാവിന്‍റെ കണ്ണില്‍ കൂടിയുള്ള കാര്യങ്ങള്‍ അല്ലേ?  അവിവാഹിതരുടെ കാഴ്ചപ്പാടുകള്‍ കൂടി അങ്കിളുമായി പങ്കു വെയ്ക്കാനാണ് ഞാനിതെഴുതുത്.


അതായത് അങ്കിള്‍, നമ്മള്‍ ഏതു വീട്ടില്‍, ആരുടെ മകനോ മകളോ ആയി ജനിച്ചു എന്നതല്ലല്ലോ, മറിച്ച്, ആരേ വിവാഹം കഴിക്കുന്നു, എതല്ലേ നമ്മുടെ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ഭാവിയും, സുഖ ദുഃഖങ്ങളും തീരുമാനിക്കുത്? അങ്ങനെ ചിന്തിച്ചു നോക്കുമ്പോള്‍, ഇതൊരു കുട്ടിക്കളിയല്ലല്ലോ, മറിച്ച് ഒരു തീക്കളിയല്ലേ അങ്കിള്‍.


ഒരു റെഡിമെയ്ഡ് പാര്‍ട്ട്നറെ കിട്ടില്ല എന്ന് അങ്കിളു പറഞ്ഞതു ശരി തന്നെ. പകരം, കിട്ടുന്ന ആളിനെ മോള്‍ഡ് ചെയ്തെടുക്കണം, അല്ലെങ്കില്‍ അയാള്‍ക്കു പാകത്തിനു സ്വയം മോള്‍ഡ് ചെയ്യണം. അപ്പോഴും, ഇതൊരുതരം അഡ്ജസ്റ്റുമെന്‍റു നാടകം ആയിപ്പോകില്ലേ?


സത്യം പറയാല്ലോ അങ്കിള്‍, വിവാഹം, ജീവിതപങ്കാളി, കുട്ടികള്‍ ഇതൊക്കെ പറയുമ്പോള്‍, വളരെ ത്രില്‍ തരുന്ന കാര്യങ്ങളാണ്, പക്ഷേ പേടിയാണങ്കിള്‍. ഇന്നത്തെ പലരുടെയും ജീവിതം കാണുമ്പോള്‍, പലവിധ ന്യൂസുകള്‍ കേള്‍ക്കുമ്പോള്‍, ചിലപ്പോള്‍ നമ്മുടെ മാതാപിതാക്കളുടെ ചിലനേരത്തെ പെരുമാറ്റം കാണുമ്പോള്‍ പോലും, കല്യാണം കഴിക്കാന്‍ പേടി തോന്നിപ്പോകും.


പിന്നെ മറ്റൊരു വശം പറയാനുള്ളത്, നമ്മള്‍ ചെറുപ്പം തൊട്ട് ഒരു മികച്ച ജോലി നേടണമെന്ന അമ്പീഷന്‍ വെച്ച്, അതില്‍ തന്നെ ഫോക്കസ് ചെയ്തു പഠിച്ച് ആ ജോലി നേടി, ഒരു പൊസിഷനില്‍ എത്തി, ആ ഒരു ഇന്‍ഡിപ്പെന്‍ഡന്‍സിയും ഫിനാന്‍ഷ്യല്‍ ഫ്രീഡവും എന്‍ജോയ് ചെയ്തു വരുമ്പോഴേക്കും, കല്യാണം എന്ന വാക്ക് ഒരു വാളുപോലെ തലയ്ക്കു മുകളില്‍ വന്നു പേടിപ്പിക്കാന്‍ തുടങ്ങും.


ഒരു ബെറ്റര്‍ കരിയര്‍ പൊസിഷനും, വിവാഹവും തമ്മിലുള്ള ഗ്യാപ്പ് വളരെ ചെറുതായിപ്പോയി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇന്ന പ്രായത്തില്‍ വിവാഹം, 30 വയസ്സിനുള്ളില്‍ ആദ്യ പ്രസവം, ഇല്ലെങ്കില്‍ ഹൈ-റിസ്ക്ക് സാധ്യത, എന്നൊക്കെ പറഞ്ഞ് ഒരു നോണ്‍ സ്റ്റോപ്പ് റൈഡില്‍ കയറിയ പോലെയാകും പിന്നെ ലൈഫ്.


ആഫ്റ്റര്‍ ഡെലിവറി ഡിപ്രഷന്‍,  പോസ്റ്റുപാര്‍ട്ടം പ്രോബ്ളംസ്, എന്നൊക്കെ കേട്ടും കണ്ടും അറിഞ്ഞിരിക്കുന്നതു വെച്ചുനോക്കുമ്പോള്‍, എരിതീയില്‍ നിന്നും വറചട്ടിയിലേക്കു ചാടുന്നതു പോലെ ആയി പേടിയുടെ ലെവല്‍.


ജനിപ്പിച്ച കുഞ്ഞിനെ വേണ്ട രീതിയില്‍ നോക്കാതെ കരിയറിനു പ്രാധാന്യം കൊടുത്തു പോയാലോ? അപ്പോഴും അങ്കിളു പറഞ്ഞുവച്ച ജീവിതത്തിന്‍റെ മനോഹാരിതയും, കാവ്യ ഭംഗിയുമൊക്കെ പോവില്ലേ അങ്കിള്‍?പാവം ഒരു കുഞ്ഞ്, നമ്മള്‍ കാരണം സ്ട്രഗിള്‍ ചെയ്യുന്നത് കാണണ്ടേ. ഈ ഉത്തരവാദിത്വങ്ങള്‍ എല്ലാം നിറവേറ്റി കഴിഞ്ഞ് പിന്നെ എന്തു കരിയര്‍ എങ്ങിനെ തിരിച്ചു പിടിക്കാനാകും. അപ്പോഴേക്കും നമ്മളെ പിന്നെ ആരു ജോലിക്ക് എടുക്കാനാണ്?


ഇതൊക്കെ പങ്കാളി നല്ലൊരാളായാലുള്ള അവസ്ഥ. അഥവാ അയാള്‍ വിശ്വസ്തനല്ലെങ്കിലോ, നമ്മളെ സപ്പോര്‍ട്ട് ചെയ്യാത്ത ആളാണെങ്കിലോ? പിന്നെ വരുന്ന ഭവിഷ്യത്തുകള്‍ ഇവിടെ എഴുതിയാല്‍ തീരുമോ അങ്കിള്‍.


സാമൂഹ്യരീതി അനുസരിച്ച് നമുക്ക് ഇത് എല്ലാം വേണം. പക്ഷേ ജീവിതം എന്നു പറയുന്നത് ഒരു ഞാണിന്മേല്‍ കളി തന്നെയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ബാലന്‍സ് ഒന്നു തെറ്റിയാല്‍ പ്ടക്കോ-ന്നു പറഞ്ഞു താഴെക്കിടക്കുന്ന ഒരു കളി !


പിന്നെ നല്ലതിനു വേണ്ടി ആഗ്രഹിച്ചും, പ്രാര്‍ത്ഥിച്ചും, അന്വേഷിച്ചും, തമ്പുരാനെ വിശ്വസിച്ചും, എല്ലാത്തിനും ഉപരി അങ്ങു തയ്യാറാവുന്നു, അത്ര തന്നെ
      - - -                - - -    
താങ്ക്യൂ പ്രെയ്സ്മോളേ,
നിന്‍റെ ഈ കത്തില്‍, ഒരു സ്ത്രീയുടെ മനസ്സില്‍ വിവാഹത്തെക്കുറിച്ച് ഉയരുന്ന ഭയപ്പെടുത്തുന്ന ചിന്തകളില്‍ പലതും വളരെ വ്യക്തമായും കൃത്യമായും സരസമായി വിവരിച്ചിരിക്കുന്നു.


ഇതും ഇതിലപ്പുറവും നേരിട്ടു വിജയിച്ചതും, പരാജയപ്പെട്ടതുമായ അനേകം സ്ത്രീപുരുഷന്മാരുടെ അനുഭവ കഥകള്‍, മറ്റുള്ളവര്‍ക്കു പാഠമാകുവാനായി, കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി ഞാനെഴുതി പ്രസിദ്ധപ്പെടുത്തി വരികയാണ്.


ബെത് ലെഹം വെബ്സൈറ്റില്‍ എഡിറ്റോറിയല്‍ എന്ന പേജില്‍, വായിക്കാനും കേള്‍ക്കാനും സാധിക്കും വിധം ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ നേരിടാനുള്ള പല സൂത്രങ്ങളും തന്ത്രങ്ങളും നിങ്ങള്‍ക്കതില്‍ കണ്ടെത്താം.


അറിവും, പക്വതയും, തയ്യാറെടുപ്പും, നയ-തന്ത്രജ്ഞതയും വഴി മറികടക്കാവുന്ന തടസ്സങ്ങളാണ് ഇതില്‍ മിക്കതും. മാത്രമല്ല, ഈ പ്രശ്നങ്ങള്‍, ഒരു പ്രാക്ടിക്കല്‍ പരീക്ഷയിലെ പോലെ,  നമ്മുടെ കഴിവും പ്രാപ്തിയും
വളര്‍ത്താന്‍ ലഭിക്കുന്ന അവസരങ്ങളായി കണക്കാക്കാം എന്നാണ് എന്‍റെ അനുഭവം.


അമ്മയുടെ ഉദരത്തിലേതു പോലെ എല്ലാം കൃത്യ സമയത്ത് ഓട്ടോമാറ്റിക് ആയി ലഭിക്കുന്ന, ഏറ്റവും സുരക്ഷിതമായ ഒരു ലോകത്തു മാത്രം ജീവിക്കണം എന്നാഗ്രഹിച്ചാല്‍, അവനവന്‍റേതു മാത്രമായ ഒരനുഭവവും ലഭിക്കാതെ, ജീവിതം വിരസമായി അങ്ങു തീര്‍ന്നു പോകില്ലേ?

ജീവിതം ഒരു നോൺസ്റ്റോപ്പ് റൈഡായി ആസ്വദിക്കുന്നതല്ലേ അതിലും നല്ലത് ? 

 

ഒരു മികച്ച ജോലി എന്ന അമ്പീഷന്‍ വെച്ച് പഠിച്ചു അല്ലേ?. സത്യത്തില്‍ മികച്ച ഒരു ജീവിതം നയിക്കാനുള്ള, അറിവും കഴിവും സിദ്ധികളുമായിരുന്നില്ലേ, അമ്പീഷന്‍ ആക്കേണ്ടിയിരുന്നത്?


ഒരു കുഞ്ഞിന്‍റെ സ്ട്രഗിള്‍ എന്നു പറഞ്ഞല്ലോ - സത്യത്തില്‍ നിങ്ങളല്ലേ ഇപ്പോള്‍ ആ കുഞ്ഞ്?


എന്തു കരിയര്‍ എങ്ങിനെ തിരിച്ചു പിടിക്കാനാകും എന്നു നോക്കാം, നിങ്ങള്‍ ജോലി ചെയ്തിരുന്ന സമയത്തെ എക്സ്പീരിയന്‍സിനോടൊപ്പം, ഒരു കുടുംബം കാര്യക്ഷമമായി മാനേജ് ചെയ്ത കഴിവും, പ്രാപ്തിയും, എക്സ്പീരിയന്‍സും കൂടി ചേര്‍ത്തു വെച്ച് നിങ്ങളുടെ റെസ്യുമേ ഒന്നു പുതുക്കി എഴുതി നോക്കൂ. അന്നത്തെ നിങ്ങളുടെ മാനേജര്‍മാരേക്കാള്‍ എത്ര സമര്‍ത്ഥയാണ് ഇന്നു നിങ്ങള്‍ എന്നു വ്യക്തമാകും.


ഇങ്ങനെ ഇരുത്തം വന്ന അറിവും, വിവേകവും, കാര്യപ്രാപ്തിയുമുള്ള, ഒരു വീട്ടമ്മയെ ഏതു തൊഴില്‍ സ്ഥലത്തും അത്യാവശ്യമുണ്ട്.


ഏതായാലും ജനിച്ചു, ഇനി മരിക്കുന്നതു വരെ ഉത്സാഹത്തോടെ ധൈര്യമായി അങ്ങു ജീവിക്കും. വരുന്നത് വരുന്നിടത്തു വെച്ചു നേരിടും, എന്ന ഒരു ഫിലോസഫിയാണ് ജീവിതം എന്ന ഞാണിന്മേല്‍ കളിക്ക് എനിക്കു സഹായകരമായത്.


പിന്നെ സഹോദരി അവസാനം പറഞ്ഞതു പോലെ, നമ്മള്‍ തമ്പുരാനെ വിശ്വസിക്കണം. സൃഷ്ടാവിനു നമ്മളെക്കൊണ്ട് ഏതോ ആവശ്യമുള്ളതിനാലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടത് എന്നു ഉറച്ചു വിശ്വസിക്കണം. അപ്പോള്‍ മറ്റുള്ളവരെ വിശ്വസിക്കാന്‍ ധൈര്യം തോന്നും.


അഥവാ വിശ്വാസ വഞ്ചനകള്‍ വന്നാലും, അത് നേരിടാനുള്ള കരുത്തും കഴിവും വഴിയും അപ്പപ്പോള്‍ ലഭിക്കും എന്നുറച്ചു വിശ്വസിക്കുക.

ജീവിതത്തിലെ പലപ്രശ്നങ്ങളും പരസ്പര ധാരണയില്ലാതെ പെരുമാറുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. രണ്ടുപേർ ഒരു ചിമ്മിനി വഴി ഇറങ്ങിവരുന്നു എന്നകഥ വായിച്ചു നോക്കു.


സസ്നേഹം,  
ജോര്‍ജ്ജ് കാടന്‍കാവില്‍

What is Profile ID?
CHAT WITH US !
+91 9747493248