ഇക്കാലത്ത് നമ്മുടെ കുടുംബങ്ങളിൽ
വിവാഹത്തെക്കുറിച്ച് പലവിധ ഉത്കണ്ഠയും ഭീതിയും പ്രകടമാകുന്നു.
എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്?
ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം.
അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്.
അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.
വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ.
സസ്നേഹം ജോർജ്ജ് കാടൻകാവിൽ.
=========================================================================
കല്യാണപ്രായം - മലയാളം ഓഡിയോ ബുക്ക്
ഉള്ളടക്കം
3. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ!?
6. ചിരിക്കുടുക്കയും! ചിലന്തിവലയും!!
7. എന്നെ കെട്ടാൻ വന്ന പയ്യനെ, എന്റെ കൂട്ടുകാരി വളച്ചെടുത്തു !
8. തുടങ്ങിയിടത്ത് തിരിച്ചെത്തുമെങ്കിലും; ഒരു യാത്രയും വെറുതെയാവില്ല.
10. അറ്റലാന്തക്ക് വിവാഹം വേണ്ടത്രെ!
11. പച്ചിലയുടെ നിറം പച്ച തന്നെയാണോ?!
14. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?
16. ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം