"നല്ല ഒരു വിവാഹബന്ധം ലഭിക്കാൻ വഴിതെളിഞ്ഞു വരുന്നത് പലര്‍ക്കും ഒരു സമസ്യയായി മാറുന്നല്ലോ? ചില കാര്യങ്ങള്‍ ചേരുമ്പോള്‍ വേറെ പലകാര്യത്തിലും ചേരാതെ വരുന്നു. എല്ലാം ചേരുന്ന, എല്ലാവര്‍ക്കും ബോധിച്ച, ഒരു ബന്ധം കിട്ടാന്‍ എന്തൊരു വിഷമമാണ്. കല്യാണം അന്വേഷിക്കാന്‍ ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കാന്‍ കഴിയുമോ?"
പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനാണ് പണ്ട് എാന്നോട് ഇതു ചോദിച്ചത്. അപ്പോള്‍ മുതല്‍ എന്‍റെ പ്രവര്‍ത്തനങ്ങളെ വളരെയേറെ സ്വാധീനിച്ച ഒരു ചിന്തയായിരുന്നു ഇത്. വിവാഹം ആലോചിക്കുന്നവര്‍ക്ക് വേണ്ടി ഒരു മാര്‍ഗ്ഗരേഖ സാദ്ധ്യമാണോ?.
വൈവാഹിക സേവനത്തില്‍ നിന്നും 25 വര്‍ഷം കൊണ്ട് എനിക്കു ലഭിച്ച, എഴുതിയാല്‍ തീരാത്തത്ര അനുഭവങ്ങളും, അതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ വൈവാഹിക സംഗമങ്ങളില്‍ വിവാഹാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ഗ്രൂപ്പുകളുണ്ടാക്കി അവിടെ ചര്‍ച്ച ചെയ്ത് ഉരുത്തിരിഞ്ഞു വന്ന കണ്ടെത്തലുകളും, ഓരോ കഥകളായി എഴുതി ബെത്-ലെഹം മാസികയിലും വെബ്-സൈറ്റിലും പ്രസിദ്ധപ്പെടുത്തി വന്നിരുന്നു.
ഈ ലോക്ക്ഡൌണ്‍ കാലത്ത് അതില്‍ നിന്നും, വിവാഹാലോചനയിലെ ഏതാണ്ട് എല്ലാ സമസ്യകളും പ്രതിപാദിക്കുന്ന 112 കഥകള്‍ തിരഞ്ഞെടുത്ത് “The Theory of Marriage Alliance - ബെത്-ലെഹമിലെ കല്യാണവിശേഷങ്ങള്‍" എന്ന ബൃഹത്തായ ഒരു ബഹുവര്‍ണ്ണ സചിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു.
പുസ്തകം വായിച്ച നിരവധി മാതാപിതാക്കളുടെ അഭിപ്രായത്തില്‍ ഇതെല്ലാം മക്കള്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, വായന അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മുടെ ചെറുപ്പക്കാര്‍ക്ക്, ഇതു മുഴുവന്‍ വായിക്കാന്‍ സമയം എവിടെ?. പലര്‍ക്കും മലയാളം വായിക്കാനും അറിയില്ല. ഓഡിയോ ബുക്കുകളാണത്രെ അവര്‍ക്ക് കൂടുതല്‍ സൗകര്യം.
മക്കളുടെ ഈ പരിമിതികള്‍ പരിഗണിച്ച്, ഈ ഗ്രന്ഥത്തിലെ വിവാഹാലോചനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമായ എട്ട് കഥകള്‍ തിരഞ്ഞെടുത്ത് റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധപ്പെടുത്തിയതാണ് “Guide to Marriage - വിവാഹാലോചനകള്‍ക്ക് ഒരു വഴികാട്ടി" എന്ന ഓഡിയോ ബുക്ക്.
ഇത് പ്രസിദ്ധീകരിക്കും മുമ്പ്, സാംപിള്‍ കേട്ട് അഭിപ്രായം അറിഞ്ഞ് തിരുത്തലുകള്‍ വരുത്താനായി ഏതാനും അവിവാഹിതര്‍ക്ക്, ഈ പ്ളേലിസ്റ്റ് ഞാന്‍ അയച്ചു കൊടുത്തിരുന്നു.
"അങ്കിളേ, തനിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ബോറടി മാറ്റാനായി വെറുതെ ഇതൊന്നു കേട്ടു നോക്കിയതാണ്, പക്ഷേ, എല്ലാം കേട്ടു തീരുന്നതു വരെ ഞാന്‍ കാര്‍ ഓടിച്ചു കൊണ്ടേയിരുന്നു. എന്‍റെ മാതാപിതാക്കളെ കൂടി ഇതൊക്കയൊന്ന് കേള്‍പ്പിക്കണം എന്ന് എനിക്ക് തോന്നി, അതിനു വേണ്ടി അവരെയും കൂട്ടി വീണ്ടുമൊരു യാത്ര കൂടി ചെയ്ത്, ഈ കഥകള്‍ രണ്ടാം പ്രാവശ്യവും രസം പിടിച്ച് ഞാന്‍ കേട്ടു, ഇനിയും കേള്‍ക്കാന്‍ തോന്നുണ്ട്. മാത്രവുമല്ല പേരന്‍റ്സുമായി എനിക്കുണ്ടായിരുന്ന കുറെ തര്‍ക്കങ്ങള്‍ ആ യാത്രയില്‍ ഭംഗിയായി അവസാനിക്കുകയും ചെയ്തു. താങ്ക്സ് അങ്കിള്‍"
ഇതായിരുന്നു ഒരു പെണ്‍കുട്ടിയുടെ മറുപടി.
പ്രിയപ്പെട്ടവരേ, ലോക്ക്ഡൌൺ മുലം മുടങ്ങിപ്പോയിരുന്ന ബെത്-ലെഹംന്യൂസ് മാസിക പുനരാരംഭിക്കാൻ ശ്രമിക്കുകയാണ്. ഈ ലക്കത്തിൽ ഗൈഡ്ടുമാര്യേജിലെ 8 കഥകളും ചേർത്തിട്ടുണ്ട്. കൂടാതെ Guide to Marriage ഓഡിയോബുക്ക് കേട്ട് വെബ്-സൈറ്റിൽ റിവ്യു എഴതുന്നവർക്കായി ഓരോ പെൻ ഡ്രൈവ് ഓഡിയോബുക്ക് സമ്മാനം കൊടുക്കുവാനും പദ്ധതിയുണ്ട്.
നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾക്കും ഈ ന്യൂസ് ലെറ്റർ ഷെയർ ചെയ്തു കൊടുക്കാം. അങ്ങിനെ നമ്മുടെ സമൂഹത്തിനു മുഴുവനും ഉപകാരപ്രദമാകുന്ന ഈ കഥകൾ പ്രചരിപ്പിക്കാൻ താങ്കളുടെയും സഹകരണം അപേക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ, ജോർജ്ജ് കാടൻകാവിൽ.