ലോക യുവജന നൈപുണ്യ ദിനം
യുവജനതയെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുകയാണ് നൈപുണ്യം എന്നതു കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു പരിശീലന കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിശീലനത്തിലും ഉപരി ആയി സ്വയം മനസ്സിലാക്കി ആർജ്ജിച്ചെടുക്കേണ്ട, ജീവിതത്തിൽ എക്കാലവും അത്യാവശ്യം വേണ്ടി വരുന്ന 30 സിദ്ധികളെക്കുറിച്ച് ഈ വേൾഡ് യൂത്ത് സ്കിൽസ് ഡേയിൽ നമുക്ക് ഒന്നു ശ്രദ്ധിക്കാം.
01. Charm- രൂപത്തിലോ ഭാവത്തിലോ ചലനത്തിലോ ഉള്ള മനോഹാരിത. (രൂപം കൊണ്ട് മാത്രമല്ല, ഭാവം കൊണ്ടും നിങ്ങളെ മനോഹരമാക്കാം.)
02. Enthusiasm- ഉത്സാഹം, ആവേശം.
03. Confidence & Optimism- ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം -.
04. Creative Attitude- ക്രിയാത്മകമായ മനോഭാവം.
05. Excellence in dealing with others- മറ്റുള്ളവരുമായി ഇടപെടുന്നതിലെ മികവ് -
06. Clear communication- അര്‍ത്ഥശങ്കയ്ക് ഇടവരുത്താതെ ആശയവിനിമയം നടത്തുക.
07. Cooperative nature- സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മനോഭാവം.
08. Helping mentality- സഹായമനസ്ഥിതി.
09. Geniality- സൗഹാര്‍ദ്ദം, വിനയം, മര്യാദ.
10. Adaptability- പൊരുത്തപ്പെടുവാനുള്ള കഴിവ്.
11. Insight to Analyse, Conceptualise & Discern - കാര്യങ്ങള്‍ അപഗ്രഥിക്കുവാനും, സങ്കല്‍പ്പിക്കുവാനും, വിവേചിച്ചറിയുവാനുമുള്ള ഉള്‍ക്കാഴ്ച.
12. Humorous & Entertaining- നര്‍മ്മഭാഷണം, രസിപ്പിക്കുവാനുള്ള കഴിവ്.
13. Energetic- ഊര്‍ജ്ജസ്വലത.
14. Multi Talented- വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം.
15. Logical reasoning & Caution- യുക്തിചിന്തനം, ജാഗ്രത.
16. Meticulous, Attention to details- വിശദാംശങ്ങളില്‍ പോലും കാണിക്കുന്ന ശ്രദ്ധ.
17. Patience & Diligence- ക്ഷമ, പരിശ്രമശീലം.
18. Courage & Fearlessness- ധീരത, ആപത്തിനെ ഭയപ്പെടാത്ത ചൈതന്യം.
19. Precision, Clarity & Brevity- കൃത്യത, വ്യക്തത, ഹൃസ്വത.
20. Mental & emotional Stability- മാനസികവും വൈകാരികവുമായ സ്ഥിരത .
21. Ability to perform under pressure- സമ്മര്‍ദ്ദാവസ്ഥയിലും പ്രവര്‍ത്തിക്കുവാനുള്ള ശേഷി.
22. Ability to respond to emergencies- അപകടസന്ധികളും നിര്‍ണ്ണായകഘട്ടങ്ങളും കൈകാര്യം ചെയ്യുവാനുള്ള ശേഷി.
23. Ability to Organise, Motivate & Delegate- സംഘാടന പാടവം, ഉത്സാഹം പകരുവാനുള്ള കഴിവ്, അധികാരം മറ്റുള്ളവരെ ഭരമേല്‍പ്പിക്കാനുള്ള കഴിവ്.
24. Sincerity & Honesty- ആത്മാര്‍ത്ഥത, സത്യസന്ധത.
25. Objectivity- വസ്തുനിഷ്ഠത.
26. Decisiveness- തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ്, സന്നദ്ധത.
27. Ambition- നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള ശക്തിയായ അഭിലാഷം.
28. Perseverance& Dedication- നിശ്ചയദാര്‍ഢ്യം, സമര്‍പ്പണഭാവം.
29. Natural & Original- സ്വാഭാവികത, യഥാര്‍ത്ഥത .
30. Common Sense- സാമാന്യബുദ്ധി.
നിങ്ങളുടെ ഉള്ളിലെ വിലമതിക്കാനാവാത്ത സമ്പത്താണ് ഈ സിദ്ധികൾ. ഇവയോരോന്നും നിങ്ങൾക്ക് എത്രയുണ്ടെന്നു സ്വയം വിലയിരുത്തണം. അത് പോഷിപ്പിച്ച് അതിലെല്ലാം നൈപുണ്യം നേടിയെടുക്കുവാൻ ഈ യുവജന നൈപുണ്യ ദിനം താങ്കൾക്കും ഒരു നിമിത്തമാകട്ടെ.
Make a Resolution to improve these 30 skills on This World Youth Skills Day.
സസ്നേഹം
ജോർജ്ജ് കാടൻകാവിൽ
ബെത്-ലെഹം മാട്രിമോണിയൽ