Back to articles

ബിസിനസ്സും ഉദ്യോഗവും, ചില അനുഭവകഥകൾ Audio Book 3

May 24, 2022

എന്റെ അനുഭവത്തിൽ, പെൺ മക്കളുടെ വിവാഹം അന്വേഷിക്കുന്ന ഭൂരിപക്ഷം മാതാപിതാക്കളുടെയും പ്രധാന പരിഗണന, പയ്യന് സ്ഥിര വരുമാനമുള്ള ജോലിയുണ്ടോ എന്നതാണ്. അതുകൊണ്ടായിരിക്കും, ബിസിനസ്സിനോട് താല്പര്യമുണ്ടെങ്കിലും വിവാഹശേഷം മതി ബിസിനസ്സിലേക്ക് തിരിയുന്നത്, എന്ന് ചിലരെങ്കിലും ചിന്തിക്കുന്നത്. ബിസിനസ്സ് ചെയ്യാൻ ആളുള്ളതുകൊണ്ടാണ് പഠിപ്പുള്ളവർക്കും ചെയ്യാൻജോലി ഉണ്ടാകുന്നത്. ജോലിചെയ്യുന്നതും, ചെയ്യിപ്പിക്കുന്നതും തമ്മിൽതീർച്ചയായുംവ്യത്യാസമുണ്ട്. ഇതിൽഏതാണ് നല്ലത്എന്നചോദ്യത്തിന് ഉത്തരം ആപേക്ഷികമാണ്.ചെയ്യുന്ന പ്രവർത്തിയിൽതൃപ്തികിട്ടുന്നുണ്ടോ? അദ്ധ്വാനത്തിന് ഫലം കിട്ടുന്നുണ്ടോ? കിട്ടുന്നതു കൊണ്ട് ഉപജീവനം സാദ്ധ്യമാകുന്നുണ്ടോ? കുടുംബംനോക്കാൻസമയംകിട്ടുമോ? എന്നൊക്കെയല്ലേ നോക്കേണ്ടത്.

ബിസിനസ്സുമായി ബന്ധപ്പെട്ട ചില കുടുംബസമസ്യകളെക്കുറിച്ചുള്ള എട്ടു കഥകളാണ്  Entrepreneur or Employee? എന്ന ഈ ഓഡിയോ ബുക്കിന്റെ ഉള്ളടക്കം.

 ബിസിനസ്സ് വേണോ, ഉദ്യോഗത്തിനു പോകണമോ, ഇപ്പോഴുള്ള കരിയർ മാറണമോ എന്നൊക്കെ ശങ്കിക്കുന്നവർക്ക് ചില ആശയങ്ങൾ കണ്ടെത്താൻ ഈ കഥകൾ സഹായിക്കും.

സസ്നേഹം ജോർജ്ജ് കാടൻകാവിൽ

 

ബിസിനസ്സും ഉദ്യോഗവും - മലയാളം ഓഡിയോ ബുക്ക്

ഉള്ളടക്കം

3001   സൂചിമുഖി പക്ഷികൾ

3002   സൂക്ഷമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തിന്നും

3003   ഉപ്പിനെന്താ കൊഴപ്പം

3004   കാശിനു പകരം കക്കാ മതിയോ

3005   ബിസിനസ്സുകാരന് മകളെ കെട്ടിച്ചു കൊടുക്കണോ

3006   എഴുത്തും വായനയും അറിയാത്ത, കപ്യാരുടെ പണിപോയി

3007   എഴുതാനും വായിക്കാനും അറിയാവുന്നവരെ അറിയാം

3008   സൃഷ്ടിയും നാശവും, മോഹവും മോഹഭംഗവും

What is Profile ID?
CHAT WITH US !
+91 9747493248