Back to articles

കാഴ്ചപ്പാടിലാണ് കാര്യം ! Audio Book 4

April 26, 2022

പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? പ്രതിസന്ധികൾ അനുഭവിക്കാത്ത കുടുംബങ്ങളും ഉണ്ടാവില്ല. നമ്മുടെ അവസ്ഥയും, സാഹചര്യവും അനുസരിച്ച് നമുക്കു മുന്നിൽ അപ്പപ്പോൾ വന്നു ചേരുന്ന ചുമതലകൾ, വേണ്ടവിധം നിർവ്വഹിക്കാനുള്ള പ്രവർത്തികളിൽ മുഴുകി, പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത്, നമ്മുടെ ആയുസ്സ് വിനിയോഗം ചെയ്യുന്നതിനെയല്ലേ നമ്മൾ ജീവിതം എന്നു പറയുന്നത്.

ഏതു പ്രവർത്തിക്കും ഏതെങ്കിലും വിധത്തിലുള്ള പ്രതിവർത്തനം ഉറപ്പാണ്. Carrot and Stick Theory എന്നു കേട്ടിട്ടുണ്ടോ?

ഏതൊരു ജീവിയും എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യണമെങ്കിൽ അതിനു പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണുള്ളത്. ഒന്നുകിൽ, ചെയ്യുന്ന പ്രവർത്തിയിൽ നിന്നും തൃപ്തിയും സന്തോഷവും ലഭിക്കും എന്ന പ്രതീക്ഷ, അല്ലെങ്കിൽ, അതൃപ്തിയും സങ്കടവും ഒഴിവാക്കണം എന്ന മുൻകരുതൽ.

ചെയ്താൽ പ്രതിഫലം ലഭിക്കും, ചെയ്തില്ലെങ്കിൽ ശിക്ഷ അനുഭവിക്കണം,  ഇതാണ് Carrot and Stick Theory. മനുഷ്യർക്ക് മാത്രമല്ല, എല്ലാ, ജീവികളുടെയും പ്രവർത്തന തത്വം അഥവാ Principle of operation ഈ തിയറി പ്രകാരമാണെന്നു പറയാം.

ഓരോരുത്തരും അവരവരുടെ ചുമതലകൾ കൈകാര്യം ചെയ്യുന്നതും, പ്രതിസന്ധികളെ നേരിടുന്നതും, ഫലം വിലയിരുത്തുന്നതും, സ്വന്തം കാഴ്ചപ്പാടുകൾ പ്രകാരമാണ്. പക്ഷേ ചിലർക്ക് മാത്രമേ തൃപ്തിയും സന്തോഷവും ലഭിക്കുന്നുള്ളു. പലർക്കും അതൃപ്തിയും സങ്കടവും ആണ് അവരുടെ പ്രവർത്തികളിൽ നിന്നും പലപ്പോഴും ലഭിക്കുന്നത്.

നമ്മുടെ പ്രവർത്തികളിൽ നിന്ന് നമുക്ക് തൃപ്തിയും സന്തോഷവും ലഭിക്കാതെ വരുമ്പോൾ നമ്മൾ സ്വീകരിക്കേണ്ട ആദ്യത്തെ മാർഗ്ഗമാണ് മാറി ചിന്തിക്കുക എന്നത്. പുതിയ കാഴ്ചപ്പാടുകൾ കണ്ടെത്തി സ്വീകരിക്കണം, എന്നിട്ട് നമ്മുടെ സമീപനം മാറ്റി വീണ്ടും പരിശ്രമിക്കുക.

പലവിധത്തിലുള്ള പ്രതിസന്ധികളിൽ പെട്ട്, ഇനി എന്തു ചെയ്യും എന്നു ചോദിച്ച് എന്നെ വിളിച്ചിട്ടുള്ള നിരവധി ബെത്-ലെഹം അംഗങ്ങളുമായി സംസാരിച്ചപ്പോൾ, ഞങ്ങൾ കണ്ടെത്തിയ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ഇരുനൂറോളം ലേഖനങ്ങളായി  ബെത്-ലെഹം മാസികയിലും, www.bethlehemmatrimonial.com എന്ന നമ്മുടെ വെബ് സൈറ്റിലെ എഡിറ്റോറിയൽ പേജിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയഞ്ചു വർഷം കൊണ്ട് ഞാൻ എഴുതിയ ഈ കഥകൾ, ഇപ്പോൾ ഓഡിയോ രൂപത്തിലേക്കും മാറ്റികൊണ്ടിരിക്കുന്നു.

ഇതിൽ നിന്നും തിരഞ്ഞെടുത്ത വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളുടെ നാല്പത് കഥകൾ “കാഴ്ചപ്പാടിലാണ് കാര്യം” എന്ന പേരിൽ ബെത്-ലെഹമിന്റെ നാലാമത്തെ ഓഡിയോ ബുക്ക് ആയി ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയാണ്.

വേറിട്ട ചിന്തകളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വഴി കുടുംബ ജീവിതത്തിലെ തൃപ്തിയും സന്തോഷവും തിരിച്ചറിയാനും, ആസ്വദിക്കാനും ഇത് കേൾക്കുന്ന എല്ലാവർക്കും പ്രയോജനകരമാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ പ്രയത്നം നിങ്ങൾക്കായി സാദരം സമർപ്പിക്കുന്നു.

സ്നേഹാദരങ്ങളോടെ ജോർജ്ജ് കാടൻകാവിൽ
മേയ് 2022

 

 

 

ഉള്ളടക്കം

0101   നിലനിൽപ്പിന്റെ ആധാരം

0102   അനുഭൂതികളുടെ ബാലൻസ് ഷീറ്റ്

0103   സന്തോഷം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും.

0104   ഒരു യുദ്ധം തുടങ്ങാൻ ഇത്രയും മതി.

0105  ഇന്റഗ്രിറ്റിക്ക് മലയാളത്തിൽ എന്താ പറയുന്നത്?

0106   അമ്പമ്പട രാഭണ!

0107  കപ്പ വേണോ! തേങ്ങ വേണോ!

0108   യെസ്, ഐ പിസ്സ്ഡ് ഇൻ മൈ പാന്റ്സ് !

0109   ഭർത്താവിന്റെ ഡിഗ്രി കള്ളം.

0110   നവവധു മിണ്ടുന്നില്ല ! ?

0111   അവളെ ഡിവോഴ്സ്ചെയ്തിട്ട് ഇവളെ വിവാഹം ചെയ്താലോ !

0112   വിടു പെണ്ണുമ്പിള്ളേ; എനിക്ക് ഭാര്യയും മക്കളുമുണ്ട് !

0113   ഒരു ജാരനെ കിട്ടിയിരുന്നെങ്കിൽ ! !

0114   വരരുചിയുടെ വിവാഹം

0115   കുരങ്ങന്റെ കസേര

0116   സ്ത്രീ ഗർഭം ധരിക്കും മുമ്പ് കുഞ്ഞിന്റെ കവിത എഴുതണം.

0117   ഞാനില്ലായിരുന്നെങ്കിൽ അപ്പോൾ കാണാമായിരുന്നു

0118   ഭാര്യയുടെ ശമ്പളം ?

0119   കഴുത ഒരു മോശം ജീവിയല്ല !

0120   എന്നെ ചതിച്ചവനെ ഞാൻ രക്ഷിക്കാനോ?

0121   സ്വർഗ്ഗ നരക ജങ്ക്ഷനിലെ കള്ളനും സത്യവാനും.

0122   പടക്കുതിരയോ പന്തയക്കുതിരയോ?

0123   പ്രൊക്രസ്റ്റസിന്റെ കട്ടിൽ

0124   പിനോക്യോയുടെ കാര്യം ഇനി മിണ്ടിപ്പോകരുത്

 0125   വാട്സാപ്പിലിട്ട് ഭാര്യയെ പൊരിക്കുന്നവർ

 0126   പരാതികൾ എന്തുകൊണ്ട് ?

 0127   ദി ആർട്ട് ഓഫ് നെഗോഷ്യേഷൻ!

 0128   ഒറ്റക്കാലൻ കൊക്ക്

 0129   പ്രഷർകുക്കറിൽ മുട്ട പുഴുങ്ങരുത് . .

 0130   കുടത്തിലെ ഭൂതം ! ! !

 0131   ഇഷ്ടവും സ്നേഹവും

 0132   കാലിഡോസ്കോപ്പ്

 0133   ഒരു വീട്ടു വഴക്കിന് നാലു മസാലദോശ

 0134   മക്കളെ കെട്ടിക്കലാണോ മാതാപിതാക്കളുടെ അന്തിമ ലക്ഷ്യം?

 0135   മക്കളുടെ ഉടമസ്ഥരാണോ?

 0136   ഫാരഡേയ്സ് ലോയും ലെൻസസ് ലോയും

 0137   സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം

 0138   ഏറ്റവും പ്രിയപ്പെട്ട നാലാമത്തെ ഭാര്യ

 0139   ഒരു വാക്കു മതി വളർത്താനും തളർത്താനും !

 0140   വാദം തുടർന്നാൽ മൃതി നിന്ന നില്പിൽ

 0141   ഒരു സിംഹാവലോകനം.

The End of Audio Book - 4

What is Profile ID?
CHAT WITH US !
+91 9747493248