നിങ്ങള്‍ക്കു പറ്റിയ ആള്‍ക്കാര്‍ വിവാഹത്തിന് അന്വേഷിക്കുന്നിടത്ത് ശ്രദ്ധയില്‍ പെടും വിധം നിങ്ങളും ഉണ്ടായിരുന്നാൽ, നിങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. അവിടെ സമയം ചിലവഴിച്ച്, പ്രയത്നിച്ച്, തിരഞ്ഞു നോക്കാന്‍ തയ്യാറായാല്‍, നിങ്ങളുടെ ശ്രദ്ധയില്‍ ആരെങ്കിലും പെടാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കും..
വിവാഹം അന്വേഷിക്കുവര്‍ക്ക് തിരച്ചില്‍ നടത്തി പരസ്പരം കണ്ണില്‍ പെടാനുള്ള സ്ഥലവും സൗകര്യവും സംവിധാനങ്ങളും ഒരുക്കുകയാണ് ബെത് ലെഹം ചെയ്യുന്നത്. സ്ഥാപിത താല്പര്യങ്ങളില്ലാത്ത ഒരു മദ്ധ്യസ്ഥന്‍റെ സേവനവും ഇടയ്ക്ക് ആവശ്യമായി വന്നേക്കാം.
ഇക്കാലത്ത് കംപ്യൂട്ടറും ഇന്‍റര്‍നെറ്റും, മെസ്സേജിംഗും, ആപ്പും തുടങ്ങിയ ആധുനിക കോപ്പുകള്‍ പലതും ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും, പച്ചയായ മനുഷ്യന്‍റെ ഉള്ളിന്‍റെ ഉള്ളിലാണ് വിവാഹാലോചന ആദ്യം രൂപപ്പെടുന്നത് എന്നു മറക്കാതെ, ഈ സംവിധാനങ്ങള്‍ എങ്ങിനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നു വിശദീകരിക്കുകയാണ് ഇവിടെ.
ശ്രദ്ധിക്കപ്പെടുന്നത് എന്തൊക്കെ?
ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തു ചെയ്യണം?
രൂപം, ആകൃതി, പ്രായം, വിദ്യ, തൊഴില്‍, കുടുംബം, കുലമഹിമ, സംസ്കാരം, ബന്ധുബലം, ധനം, ദേശം, ഭാഷ, തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ പരിഗണിക്കും. വിവാഹം ഒരു മതപരമായ ചടങ്ങ് കൂടി ആയതിനാല്‍ ജാതി, മതം, വിഭാഗം തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
എങ്കിലും, കാണാന്‍ കൊള്ളാമോ എന്നാണ് ആദ്യത്തെ നോട്ടം.
ഫോട്ടോ ?
നല്ല ഫോട്ടോകള്‍ വിവാഹം അന്വേഷിക്കുമ്പോള്‍ അത്യാവശ്യമാണ്.
രൂപവും, ആകൃതിയും, ഒരു പരിധി വരെ പ്രായവും ശ്രദ്ധിക്കപ്പെടാന്‍ ഈ മാര്‍ഗ്ഗമാണ് എല്ലാവരും വിലയിരുത്തുത്. ഒരു ഫോട്ടോയുടെ പ്രധാന മൂല്യം അതിലെ തെളിച്ചം ആണ്. വേണ്ടത്ര പ്രകാശത്തില്‍ സ്റ്റുഡിയോയില്‍ പോയി തന്നെ നല്ല ഫോട്ടോ എടുക്കണം. ഫോട്ടോഷോപ്പ് ചെയ്ത് ആളെ മാറ്റി കാണിക്കരുത്. നിങ്ങളുടെ രൂപം വ്യക്തമായി മനസ്സിലാകാന്‍ സഹായിക്കുന്ന തെളിച്ചമുള്ള പടം വേണം. ചിത്രത്തില്‍ കണ്ണുകള്‍ വ്യക്തമായിരിക്കണം. അല്ലെങ്കില്‍ എന്തോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രതീതി ആണ് ആ ചിത്രം സൃഷ്ടിക്കുക. സെല്‍ഫി പടങ്ങള്‍ ചിലപ്പോള്‍ നെഗറ്റീവ് പ്രതികരണമാണ് സൃഷ്ടിക്കുത്. ഒരുമാതിരി ഏങ്കോണിച്ച് നില്‍ക്കുന്ന സെല്‍ഫികള്‍ വിവാഹ പ്രൊഫൈലില്‍ കാണുമ്പോള്‍, ബഹുമാന കുറവ് തോന്നുന്നതായി പല മാതാപിതാക്കളും പറയാറുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യത്തിനാണ് ഈ ഫോട്ടോകള്‍ എന്ന് മറക്കരുത്.
എന്നെ കണ്ടാല്‍ കൊള്ളില്ല എന്നു വിചാരിക്കുന്ന ഒരു പാട് പേരെ എനിക്കറിയാം. ഫോട്ടോ എടുക്കാന്‍ മടിയാണവര്‍ക്ക്. നല്ല രൂപം ഏത് എതിനെക്കുറിച്ച് ഓരോ മനുഷ്യര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്. രൂപം കൊണ്ടു മാത്രമല്ല നമുക്ക് ഒരാളോട് ആകര്‍ഷണം
തോന്നുന്നത്. ഭാവം കൊണ്ടു കൂടിയാണ്. നിങ്ങളുടെ ഭാവം കണ്ടിട്ട്, രൂപവും നല്ലതാണെന്ന് ബോദ്ധ്യപ്പെടുന്ന, നിങ്ങള്‍ക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട, ഒരു പങ്കാളി ഈ ലോകത്ത് എവിടെയോ ഉണ്ട് എന്ന് ഉറച്ച് വിശ്വസിക്കണം. അതു മതി,നിങ്ങളുടെ ഭാവം മനോഹരമാക്കാന്‍. രൂപം ശരീരത്തിലാണ്, ഭാവം ഹൃദയത്തിലും.
എല്ലാ ജീവജാലങ്ങളുടെയും ഉള്ളില്‍ സൃഷ്ടാവ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസറ്റം സോഫ്റ്റ് വെയറില്‍ ഇണയെ ആകര്‍ഷിക്കാനുള്ള പ്രോഗ്രാമും ഉള്‍പ്പെട്ടിരിക്കുന്നു. സ്വന്തം രൂപം കൊള്ളില്ല എന്ന ചിന്ത ഉണ്ടെങ്കില്‍ അത് വെടിയണം. അപ്പോള്‍ രൂപത്തേക്കാള്‍ മനോഹരമായ ഭാവം കൊണ്ട് ഇണയെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
സ്വന്ത രൂപം മുന്തിയതാണ് എന്ന ചിന്തയുണ്ടെങ്കില്‍ അതും വെടിയണം. ആ ചിന്ത സൃഷ്ടിക്കുന്ന ഭാവം മറ്റുള്ളവര്‍ക്ക് അരോചകമായിരിക്കും. നല്ല ഭാവത്തിലുള്ള, തെളിച്ചമുള്ള ഫോട്ടോയുടെ പ്രാധാന്യം മറക്കരുത്.
വ്യക്തിഗത വസ്തുതകള്‍ -
പടം കണ്ട് കൊള്ളാം എന്ന് തോന്നിയാല്‍, പ്രായം, വിദ്യ, തൊഴില്‍, കുടുംബം, ദേശം, ഭാഷ, മതം തുടങ്ങിയ മറ്റ് ഘടകങ്ങളെക്കുറിച്ച് അറിയാന്‍ താല്പര്യം തോന്നും. നമ്മളെക്കുറിച്ചുള്ള വ്യക്തിഗത വസ്തുതകള്‍ മറുപാര്‍ട്ടിക്ക് വെളിപ്പെടുത്തും വിധം നമ്മുടെ പ്രൊഫൈല്‍ തയ്യാറാക്കണം. പഠിച്ചതും ജോലി ചെയ്തതുമായ സ്ഥാപനങ്ങള്‍ ഏതെന്ന് അറിയിക്കുന്നതും മറു കൂട്ടര്‍ക്ക് ഉപകാരപ്രദമാണ്. കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും കുറിച്ച് അറിയിക്കുന്നതും, നമ്മുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും.
മേന്മകള്‍ പൊതുവായി അറിയിക്കുക, ബലഹീനതകള്‍ വേണ്ടപ്പെട്ടവരെ മാത്രം അറിയിക്കുക -
പ്രൊഫൈല്‍ തയ്യാറാക്കുമ്പോള്‍ നമ്മുടെ മേന്മകള്‍ക്ക് പ്രാധാന്യം കൊടുക്കണം എന്നതാണ് ഒരു പൊതു തത്വം. അല്ലാത്ത പക്ഷം നമ്മുടെ മേന്മകള്‍ ഒന്നും പരിഗണിക്കപ്പെടാതെ പോകും. പക്ഷേ, ബലഹീനതകള്‍ വേണ്ടപ്പെട്ടവരെ വേണ്ട സമയത്ത് അറിയിക്കുവാന്‍ മറക്കുകയോ, മടി വിചാരിക്കുകയോ ചെയ്താല്‍ ആജീവനാന്തം ദുഃഖിക്കേണ്ടി വരും.
കണ്ണില്‍ പെട്ടാല്‍ ആ കാര്യം മറുപാര്‍ട്ടിയെ ഉചിതമായ വിധത്തില്‍ അറിയിക്കണം. അവരുടെ പ്രതികരണം മനസ്സിലാക്കണം. തരക്കേടില്ലാ എന്ന് ഇരു കൂട്ടര്‍ക്കും തോന്നുന്നെങ്കില്‍, കൂടുതല്‍ അടുത്തറിയാനുള്ള സൗകര്യം ഉണ്ടാക്കണം. പെണ്ണും ചെറുക്കനും തമ്മില്‍ ഇഷ്ടപ്പെടുമോ എന്നറിയാന്‍ പെണ്ണുകാണല്‍ നടത്തണം. പരസ്പരം തൃപ്തികരമായാല്‍ വിവാഹം നിശ്ചയിച്ച്, ചടങ്ങുകള്‍ നടത്തി, അവരെ പുതിയ കുടുംബമായി രൂപപ്പെടുവാന്‍ വേണ്ടതെല്ലാം ചെയ്യുക.
ആര് ആരുടെ കണ്ണില്‍ പെട്ടു, അവരോട് എത്ര ഫലപ്രദമായി ആശയവിനിമയം നടത്തി? പൊരുത്തവും, പൊരുത്തക്കേടുകളും അതിനുള്ള പ്രതിവിധികളും എത്രമാത്രം ബോദ്ധ്യപ്പെട്ടു. തീരുമാനങ്ങളെടുത്തത് വസ്തുനിഷ്ടം ആയിട്ടാണോ? എടുത്ത തീരുമാനങ്ങള്‍ എത്ര മാന്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞു? ഇതൊക്കെ ഇരു കൂട്ടരുടെയും സ്വഭാവഗുണം പോലെ മാത്രമല്ല, ദൈവാധീനം കൊണ്ടു കൂടിയാണ് സംഭവിക്കുത്.
22 വര്‍ഷത്തെ അനുഭവത്തില്‍ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു, ശരിക്കും, വിവാഹം സ്വര്‍
ഗ്ഗത്തില്‍ തന്നെയാണ് നിശ്ചയിക്കപ്പെടുത്.
- തുടരും. . . അടുത്ത ലക്കത്തില്‍ ആശയവിനിമ
യത്തെ കുറിച്ച്.