Back to articles

ബ്ളെസ്സ് റിട്ടയർമെന്റ് വില്ലേജിലേക്ക് ഒരു യാത്ര

December 07, 2016

വാർദ്ധക്യം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ സ്വയമേവയോ, ഉറ്റവരാലോ കണ്ടുപിടിക്കപ്പെടുകയും, അതിൽ അന്തേവാസിയായി, അന്ത്യം പുൽകുകയും ചെയ്യപ്പെടുന്ന ഒരു സംവിധാനം ആയിട്ടാണ് പൊതുവേ റിട്ടയർമെന്റ് ഹോം എന്ന ആശയത്തെ നമ്മുടെ സമൂഹം കാണുന്നത്.

എന്നാൽ ബ്ളെസ്സ് റിട്ടയർമെന്റ് വില്ലേജ് ഒരിക്കൽ സന്ദർശിച്ചതോടെ, എനിക്ക് ബോദ്ധ്യമായി, പൂർണ്ണമായി കിടപ്പിലായ ശേഷം അന്വേഷിച്ച് കണ്ടെത്തി അന്തേവാസിയായി കിടപ്പിലാകാനുള്ള ഒരിടമല്ല ഈ റിട്ടയർമെന്റ് ഹോം എന്ന്.

ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം ജീവിതത്തിനും ജീവിത ശൈലിക്കും ആകെ മൊത്തം ഒരു മേന്മയുള്ള മാറ്റം ആവശ്യമാണെന്നു തോന്നുന്നവർക്കും, മാതാപിതാക്കൾ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ എല്ലാം നിറവേറ്റി കഴിഞ്ഞു, ഇനി സ്വന്തം സന്തോഷത്തിനും, ഉള്ളിന്റെ ഉള്ളിലെ സ്വത്വത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനും അനുഭവിക്കാനും ആശിക്കുന്നവർക്ക് പറ്റിയ ഒരിടമാണ് Bless Retirement ഹോം.

ബ്ളെസ്സ് ഹോമിനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തീർച്ചയായും ഈ സ്വപ്ന ഭവനത്തിലേക്ക് ചെന്നെത്താനുള്ള വഴിമുതൽ തുടങ്ങണം. ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന, എങ്ങോ കണ്ട് മറന്ന, എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കുന്ന ശാന്ത സുന്ദരമായ ഇടവഴികൾ. ആ വഴി നമ്മെകൊണ്ടു ചെന്നു നിർത്തുന്നത്, വിശാലമായ മറ്റൊരു ലോകത്താണ്. A Wonderland.

ആ ഗേറ്റുകൾ തുറക്കുന്നതു മുതൽ നമ്മൾ മറ്റൊരു ലോകത്തേക്കാണ് കാൽ വെയ്ക്കുന്നത്. ഒരു ടൂറിസ്റ്റു ഡെസ്റ്റിനേഷനെ വെല്ലുന്ന നയനസദ്യ. കാവ്യത്മകമായി പറഞ്ഞാൽ പ്രകൃതി രമണീയമായ ഒരു സ്ഥലം. നാട്ടുംപുറത്തെ വയൽക്കരയിൽ. കുന്നിൻചെരുവിലായി സ്വർഗ്ഗം താണിറങ്ങി വന്ന പോലെ, മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങിക്കിടക്കാവുന്ന മനോഹരമായ ഒരിടം.

മുൻപോട്ടു നടക്കുമ്പോൾ ഇരുവശത്തുമിരിക്കുന്ന പൂച്ചട്ടികളിലെ പൂക്കൾ പോലും നമ്മെ നോക്കി ചിരിക്കുന്നുവോ എന്നു തോന്നിപ്പോകും. അത്രമനോഹരമായ ലാൻഡ്സ്കേപ്പിംഗ്. സാധാരണമായി കണ്ടു വരുന്ന പൂക്കൾക്കു പോലും ബ്ളെസ്സ് ഹോമിലായിരിക്കുമ്പോൾ ഭംഗി കുറച്ച് കൂടിയോ എന്നൊരു സംശയം. പോസിറ്റീവ് ഫീലിംഗ് സസ്യങ്ങൾക്കും ഉണ്ടാവാമായിരിക്കും. അവിടെ നിന്നും നമ്മൾ ചെന്നെത്തുന്നത്, ലോബിയിലാണ്. അവിടെ നേർത്ത ശബ്ദത്തിൽ ഒഴുകിയെത്തുന്ന മൃദു സംഗീതം പോലെ തന്നെ ഹൃദയത്തിലെ ചിരി ചുണ്ടിൽ വിരിയിച്ച് നമ്മെ സ്വീകരിക്കാൻ ഒഴുകിയെത്തുന്ന ബ്ളെസ്സിലെ ടീമംഗങ്ങൾ കാതിനും, മനസ്സിനും, അടി മുതൽ മുടി വരെയും ഒരു ഉണർവിന്റെ അനുഭൂതിയാണ് പകരുന്നത്. ജോലിയുടെ ഉത്തരവാദിത്വങ്ങൾക്കും അപ്പുറം ചെന്ന് അവിടെ സേവനം ചെയ്യുന്നത് ഇവർ ആസ്വദിക്കുകയാണ്.

റിസപ്ഷനിലെ ബിനുവിനെ കൂട്ടി  ഞങ്ങൾ ബ്ളെസ്സ് വില്ലേജിലെ ടൂർ ആരംഭിച്ചു. ഓരോ മുറികൾ തുറക്കുമ്പോഴും, ഈ ഇടത്തോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഓരോ അപ്പാർട്ടുമെന്റും പ്രൌഢഗംഭീരമായിരുന്നു. ആഢ്യത്വം നിറഞ്ഞ ഫർണിച്ചറുകൾ ആധുനിക ജീറിയാട്രിക് സൌഹൃദ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.

ലൈറ്റിംഗ് അറേഞ്ച്മെന്റിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. ഓരോ മുറിക്കും അതതിന്റെ മൂഡും  ആവശ്യങ്ങളും അനുസരിച്ച് പ്രകാശം ലഭിക്കുന്ന വിധമുള്ള ഷേഡ് ലൈറ്റിംഗ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. സഹായത്തിന് ആളെ വിളിക്കാൻ ഓരോ മുറിയിലും കോളിംഗ് ബെൽ പിടിപ്പിച്ചിട്ടുണ്ട്. ആധുനിക ജീറിയാട്രിക് ടെക്നോളജിയുടെ പ്രസരം ബാത്ത്റൂമിലെ സൌകര്യങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു. സെൽഫ് വാഷിംഗ് ടോയ് ലെറ്റ്, പിടിച്ച് നടക്കാൻ പാകത്തിൽ ചുറ്റും റെയിലുകൾ. ഇരുന്നോ നിന്നോ കുളിക്കാൻ വിവിധ സൌകര്യങ്ങളുള്ള ഷവർ സംവിധാനം. വാഷ്ബേസിനിലെ ടാപ്പ് തുറന്ന് ഒരു കവിൾ വെള്ളം വായിൽ കൊണ്ടു. ഹാവു! ക്ലോറിൻ ചുവയില്ലാത്ത, കിണറ്റിലെ ശുദ്ധവെള്ളത്തിന്റെ നല്ല രുചി. എത്രകാലമായി നല്ല പച്ചവെള്ളം കിട്ടിയിട്ട്! ഈ വെള്ളത്തിൽ തലമുടിയാകെ ഒന്നു സോപ്പുപതച്ച് ആ ഷവറിനടിയിൽ ഇത്തിരിനേരം നിൽക്കാൻ അറിയാതെ ഒരു മോഹം തോന്നിപ്പോയി. വീൽചെയറിലിരുന്നും ഉപയോഗിക്കാൻ പാകത്തിലാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്. വീൽചെയറിൽ കടന്നു ചെല്ലാവുന്ന വാക്ക് ഇൻ വാർഡ് റോബുകളാണ് മുറികളിലെ മറ്റൊരു പ്രത്യേകത. ഒരു ഇലക്ട്രിക് വീൽചെയറുപയോഗിച്ച് പോലും വില്ലേജ് മുഴുവനും തനിച്ച് ചുറ്റി സഞ്ചരിക്കാൻ സാധിക്കണം എന്ന രീതിയിലാണ് ബ്ളെസ്സ് വില്ലേജിന്റെ രൂപകല്പന.

ബെഡ്റൂമിലെ സജ്ജീകരണങ്ങൾ ഒരു സുഖനിദ്രയിലേക്ക് നമ്മെ ക്ഷണിക്കും പോലെ സുന്ദരമായിരുന്നു. ഓരോ മുറിയിലും വെച്ചിരിക്കുന്ന പെയിന്റിംഗ്സിനു വരെ ഉണ്ട് ബ്ളെസ്സ് ഹോമിന്റെ തനത് സ്പർശം. സിറ്റൌട്ടിലെ വെർട്ടിക്കൽ ഗാർഡൻ ഒരു കുസൃതിക്കുറിമ്പിയെപ്പോലെ നമ്മെ ആകർഷിക്കുന്നു. മറ്റെല്ലാം മറന്നുപോകുന്ന, പുറത്ത് മറ്റൊരു ലോകമുണ്ടെന്നു പോലും നമ്മെ ഓർമ്മപ്പെടുത്താത്ത ഒരു വിശിഷ്ട അനുഭൂതി ആണ് ബ്ളെസ്സ് ഹോം തരുന്നത്.

താമസക്കാരുടെ താല്പര്യത്തിനും അഭിരുചിക്കും അനുസരിച്ചുള്ള വിവിധ ആക്ടിവിറ്റികൾക്ക് പരിചയ സമ്പന്നരായ പരിശീലകരെ ലഭ്യമാക്കുന്നു. ഡോക്ടർ,  നഴ്സ്, ഡ്രൈവർ, ഹൌസ്കീപ്പിംഗ്, ലോൺഡ്രി തുടങ്ങിയ സർവ്വീസുൾ ബ്ളെസ്സിൽ സദാ സുസജ്ജം.

ഇനി പ്രകൃതി സ്നേഹികൾക്ക്  ഏറ്റവും സന്തോഷം പകരുന്ന ഗാർഡനിംഗും വെജിറ്റബിൾ ഫാമിംഗും, ഫിഷ് ഫാമിംഗും മനസ്സിനെയും ശരീരത്തെയും എത്ര ചുറുചുറുക്കുള്ള താക്കുമെന്ന് മനസ്സിലാകണമെങ്കിൽ ഇവിടെ വന്നാൽ മതി. വിഷം തളിക്കാത്ത പച്ചക്കറികളും, രാസവസ്തുക്കളിടാത്ത പച്ചമീനും എന്നോർത്തപ്പോൾ തന്നെ മനസിലൊരു സദ്യക്ക് ഞാനിലയിട്ടുപോയി.

ബ്ളെസ്സ്ഹോമിലെ ഭക്ഷണ ക്രമീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഓരോരുത്തർക്കും അനുയോജ്യമായ ആഹാരം ഇഷ്ടപ്പെട്ട രീതിയിൽ ചൂടോടെ പാചകം ചെയ്ത് വിളമ്പാൻ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും പ്രത്യേകം കിച്ചനുകൾ തയ്യാറാവുന്നു. ഇനി എന്തെങ്കിലും സ്വയം പാചകം ചെയ്യണമെന്നുള്ളവർക്ക് മൈക്രോവേവനും, ഇൻഡക്ഷൻ കുക്കറും, മിനി ഫ്രിഡ്ജും ഓരോ അപ്പാർട്മെന്റിലും ഒരുക്കിയിട്ടുണ്ട്.

ബ്ളെസ്സ്ഹോമിലെ ഓരോ താമസക്കാരെയും സ്വന്തം എന്നപോലെ ഏറ്റവും കരുതലോടെയാണ് ഇവിടുത്തെ സ്റ്റാഫ് അംഗങ്ങൾ  എല്ലാവരും പരിഗണിക്കുന്നതും, പരിചരിക്കുന്നതും.

ഈ ദിവസത്തെ സന്ദർശനം വളരെ നല്ല ഒരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. റിട്ടയർമെന്റ് എന്നത് നിത്യവും കടന്നുപോന്ന വാതിൽ അടഞ്ഞപ്പോൾ പകരം അനേകം സാദ്ധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. റിട്ടയേർഡ് ആളുകൾക്ക് സ്വയം മാറാനും സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും പറ്റുമെന്ന് എനിക്ക് മനസ്സിലായി.
As the wise people says "Retire only from the job, not from Life"

ആദ്യതാമസക്കാരായ ഡോ.ഭട്ട്. ഡോ.വേണുഗോപാൽ, ജോർജ്ജ് കാടൻകാവിൽ ഇവരുടെ കൂട്ടുകെട്ടിന്റെ സിനർജി ബ്ളെസ്സിലെ ഗസബോകളിലും ഊണുമുറിയിലും അകത്തും പുറത്തുമുള്ള തളങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത് പ്രത്യേകം ഓർമ്മിക്കുന്നു. കൃത്രിമ വെള്ളച്ചാട്ടത്തിന്റെ അരികിലിരുന്ന് വെള്ളമൊഴുക്കിന്റെ ശബ്ദവും, വാട്ടർ ബോഡിയിലെ വളർത്തു മീനുകളുടെ നേരിയ ശബ്ദങ്ങൾ പോലും കേട്ട്, ഗസബോയിലിരുന്ന് മെഡിറ്റേറ്റു ചെയ്യുന്നതും, പാട്ടുകൾ പാടുന്നതും, വാചകമടിച്ചു കസറുന്നതും ഒക്കെ, ഇവരുടെ ഒരു രഹസ്യ ശക്തി സ്രോതസ്സ് ആണത്രേ.

Morning and Evening Walk ഇതു രണ്ടും കൂടി വേണോ എന്നു ചോദിക്കാൻ വരട്ടെ, റിട്ടയർമെന്റ് ഹോമിന്റെ മൂന്നേക്കറും, തൊട്ടടുത്ത വില്ലാപ്രോജക്ടിലെ അഞ്ചേക്കറും ചേർന്ന വിശാലമായ പ്രോപ്പർട്ടിയിലെ ഇരുവശത്തും കൊതിയൂറുന്ന മധുര ഫലവൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചിരിക്കുന്ന മനോഹരമായ നടപ്പാതയിലൂടെ ഒരു വട്ടം നടന്നാൽ, വീണ്ടും വീണ്ടും നടക്കാൻ തോന്നിപ്പോകുന്ന അത്ര സ്വച്ഛസുന്ദരമായ അനുഭവമാണ് ഇവിടുത്തെ നടപ്പ് സമ്മാനിക്കുന്നത്.

ബ്ളെസ്സ് വില്ലേജിൽ നിന്നും മനസില്ലാമനസോടെ നഗരത്തിലെ തിരക്കിലേക്ക് തിരിച്ചുപോകാൻ ഇറങ്ങുമ്പോൾ, റിട്ടയർമെന്റ് ലിവിംഗിന്റെ ഈ മനോഹര ചിത്രം കാണിച്ചു തന്ന ലിജ മാഡത്തിനെ എങ്ങനെ അഭിനന്ദിക്കണം എന്നു പോലും അറിയില്ലായിരുന്നു എനിക്ക്.

ഇനിയും വരണം കേട്ടോ... കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ ഇവിടം കാണാൻ പറഞ്ഞു വിട്ടുകൊള്ളൂ. 0484 6051111 -ൽ ഒന്ന് വിളിച്ച് അറിയിച്ചിട്ട് വരണം എന്ന് പറഞ്ഞ് മാഡം ഞങ്ങളെ യാത്രയാക്കി.

ബ്ളെസ്സ് ഹോം മാനേജ്മെന്റിനും, പ്രൊമോട്ടർമാർക്കും, സ്റ്റാഫ് അംഗങ്ങൾ ഓരോരുത്തർക്കും, എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.
ഈ നല്ല സംരംഭത്തെ ഈശ്വരൻ എന്നും ധാരാളമായി അനുഗ്രഹിച്ചു കൊണ്ടേയിരിക്കട്ടെ.

September 2016

What is Profile ID?
CHAT WITH US !
+91 9747493248