Back to articles

പെണ്ണിന് ചെറുക്കനെക്കാൾ പ്രായം കൂടിയാൽ?!

June 01, 2006

മകൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെണ്ണിന് അവനേക്കാൾ പ്രായവും പൊക്കവും കൂടുതലാണ്. ഈ കല്യാണത്തിന് എങ്ങനെ സമ്മതിക്കും?!

എറണാകുളം താജ് റസിഡൻസിയിൽ വച്ച് നടന്ന 189 - ാമത് ബെത് ലെഹം വൈവാഹിക സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഒരു പിതാവിന്റെ ധർമ്മസങ്കടമായിരുന്നു സംഗമത്തിലെ ചർച്ചാ വിഷയം.

രണ്ടുപേർക്കും വേണ്ടത്ര പക്വത ഉണ്ടെന്നും, അവരുടെ മാനസിക അടുപ്പം ആഴമുള്ളതാണെന്നും ബോദ്ധ്യമുണ്ടെങ്കിൽ സന്തോഷത്തോടെ വിവാഹം നടത്തിക്കൊടുക്കണം.

1. മകന്റെ ജീവിതം അവന്റെ ഉത്തരവാദിത്വമാണെന്നും, ആവശ്യനേരത്ത് കൂടെ നിൽക്കാൻ മാത്രമെ അപ്പന് കഴിയുകയുള്ളുവെന്നും മകനോട് ബോദ്ധ്യപ്പെടുത്തണം.

2. ഉയരവ്യത്യാസം കാണുന്നവർ ചിലപ്പോൾ കമന്റടിച്ചേക്കും, അത് വേണ്ടവിധം അഭിമുഖീകരിക്കുവാനുള്ള മനോഭാവം രണ്ടുപേർക്കും ഉണ്ടാകണം.

3. വാർദ്ധക്യം കടന്നുവരുന്നതും, സൌന്ദര്യം കുറയുന്നതും, ആരോഗ്യം ക്ഷയിക്കുന്നതും, ഒക്കെ മറ്റ് ദമ്പതികളുമായി തുലനം ചെയ്തു വിഷമിക്കുവാൻ ഇടയുണ്ട്. പക്ഷെ മനസുകൾ തമ്മിൽ യോജിപ്പും, ശരിക്കും സ്നേഹവുമുണ്ടെങ്കിൽ മറ്റ് വ്യത്യാസങ്ങൾ ഒന്നും പ്രശ്നമായി തോന്നില്ല.

തന്നെ എല്ലാവരും പരിഹസിച്ചേക്കും എന്ന് കരുതിയിരുന്ന ഈ പിതാവിന്, സംഗമം ഒരു പുതിയ അനുഭവം ആയിരുന്നു. നമ്മുടെ മനപ്രയാസങ്ങളിൽ പലതും നമ്മളുതന്നെ മനസ്സിലിട്ട് ഊതി പെരുപ്പിച്ച് എടുക്കുന്നതാണ്.

നിറഞ്ഞ കണ്ണുകളുമായി നിന്ന അച്ചായനോട് ഞാനൊരു സ്വകാര്യം കൂടി പറഞ്ഞു. അച്ചായാ, ഇളയ മകളുടെ കല്യാണത്തിനുവേണ്ട സാമ്പത്തികം അച്ചായൻ തന്നെ ശ്രമിച്ചാൽ ഉണ്ടായിയെന്നു വരില്ല അല്ലേ. അതിന് വേണ്ടതൊക്കെ ചെയ്യുമെന്ന്  അച്ചായന്റെ മകൻ എന്റടുത്ത് പറഞ്ഞിരുന്നു കേട്ടോ.

George Kadankavil - June 2006

What is Profile ID?
CHAT WITH US !
+91 9747493248